Headlines

അർജന്റീന ഫൈനലിലെത്തിയാൽ ഒരു കിലോ ഏത്തപ്പഴം ഫ്രീ; ഫൈനൽ കാണാനെത്തുന്നവർക്ക് സൗജന്യ ബിരിയാണി

 

പെരുമ്പാവൂർ ∙ അർജന്റീന ഫുട്ബോൾ ടീമിനോടുള്ള ആരാധനയിൽ പലചരക്കു കടയ്ക്കു മുഴുവൻ നീലയും വെള്ളയും ചായമടിച്ച ശേഷം വി.കെ.സാബു പ്രഖ്യാപിച്ചു.‘ അർജന്റീന ഫൈനൽ കളിക്കുന്ന ദിവസം കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് ഒരു കിലോഗ്രാം ഏത്തപ്പഴം ഫ്രീ’. ഒക്കൽ കല്ലറയ്ക്കമാലിയിൽ 10 വർഷമായി പലചരക്കു നടത്തുകയാണ് വെട്ടിക്ക വി.കെ.സാബു(50). സുഹൃത്ത് ഡിൻസ് ഡേവിസും(43) ചേർന്നാണ് കടയുടെ മുൻ ഭാഗം അർജന്റീനയുടെ കൊടിയുടെ നിറം അടിച്ചത്. സാബുവിന്റെ മകൻ സാമുവൽ സാബുവും ഡിൻസിന്റെ മകൻ ഏബൽ ഡിൻസും കടുത്ത അർജന്റീന ഫാൻസ് ആയതിനാൽ അവരും സഹായിച്ചു. പ്രീ ക്വാർട്ടർ മത്സരങ്ങൾ മുതൽ കടയ്ക്കു സമീപം ബിഗ് സ്ക്രീൻ സ്ഥാപിക്കും. ഫൈനൽ ദിവസം കളി കാണാനെത്തുന്നവർക്ക് സൗജന്യമായി ബിരിയാണിയും നൽകും. കേറ്ററിങ് സ്ഥാപനം നടത്തുകയാണ് ഡിൻസ് ഡേവിസ്.