തിരുവനന്തപുരം പാറശ്ശാലയിൽ സിപിഎം ഓഫീസിനായി ഏറ്റെടുത്ത കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആശാവർക്കറായ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സിപിഎം പ്രാദേശിക നേതാക്കളുടെ മാനസിക പീഡനം സഹിക്കാനാകാതെയാണ് ആത്മഹത്യ ചെയ്തതെന്ന് കുറിപ്പിൽ എഴുതിയിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് അഴകിക്കോണം സ്വദേശിയായ ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 41 വയസ്സായിരുന്നു പ്രായം. കുടുംബശ്രീ പ്രവർത്തകയും സിപിഎം അനുഭാവിയുമായിരുന്നു. രണ്ട് ദിവസമായി ഇവരെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു
ഇന്ന് മൃതദേഹം പോലീസ് മാറ്റാനെത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിച്ചിരുന്നു. തഹസിൽദാർ ഉൾപ്പെടെ സ്ഥലത്ത് എത്തി ആത്മഹത്യാക്കുറിപ്പ് വായിച്ചതിന് ശേഷമാണ് മൃതദേഹം മാറ്റിയത്