നീര്‍ക്കോലി അന്നം മുടക്കിയെന്ന ചൊല്ലിനെ അന്വര്‍ഥമാക്കുന്നതാണ് സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡിന്റെ സ്ഥിതി. ഇന്നലെ നടന്ന മത്സരത്തില്‍ ജിറോണയോട് 1-1 സമനില വഴങ്ങിയതോടെ കിരീട പോരാട്ടത്തില്‍ റയല്‍ വീണ്ടും പിന്നിലേക്ക് തള്ളപ്പെട്ടു. മത്സരത്തില്‍ സൂപ്പര്‍ താരം കിലിയന്‍ എംബപെയ്ക്ക് പരിക്കേറ്റത് തുടര്‍ന്നുള്ള മത്സരങ്ങളുടെ ഫലത്തെ ബാധിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് ക്ലബ് മാനേജ്മെന്റ്. ജിറോണക്കെതിരെ സമനില വഴങ്ങിയതോടെ 31 മത്സരങ്ങളില്‍ നിന്ന് 70 പോയിന്റുള്ള റയലിന്റെ നില പരുങ്ങലിലാണ്. റയലിനേക്കാളും ഒരു മത്സരം കുറവ് കളിച്ച ബാഴ്സലോണക്ക് 76 പോയിന്റ് ഉണ്ട്.
ജിറോണ വെച്ച പണിയില്‍ സ്പാനിഷ് ലാലിഗയില്‍ പിന്നിലായി റയല്‍; എംബാപെക്കും പരിക്ക്







