ഗൂഗിൾ പേയിലെ പോക്കറ്റ് മണി പോക്കറ്റ് കാലിയാക്കില്ല; പുതിയ ഫീച്ചർ പേടിക്കേണ്ടതുണ്ടോ?
യുപിഐ പേമെന്റ് ആപ്പുകളിൽ ഏറ്റവും ജനപ്രീതിയുള്ള സേവനമാണ് ഗൂഗിൾ പേ. ഈ അടുത്തിടെ ഗൂഗിൾ പേയിൽ പുതിയ ഫീച്ചർ എത്തിയതിനെതിരെ വ്യാപക വ്യാജ പ്രചാരണമാണ് നടന്നത്. എന്നാൽ പോക്കറ്റ് മണിയെന്ന യുപിഐ സർക്കിൾ ഉപകാരപ്പെടുന്ന ഒന്നാണെന്നതാണ് യാഥാർഥ്യം. കുട്ടികൾക്കു രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സ്വന്തം ഫോണിൽ യുപിഐ വഴി പണമിടപാട് നടത്താനാകുന്നതാണ് പുതിയ ഫീച്ചർ. പോക്കറ്റ് മണി ഐക്കണിൽ ടാപ് ചെയ്തതതുവഴി 10,000 രൂപയോളം നഷ്ടമായെന്നും അതിനാൽ ഗൂഗിൾ പേ ഡിലീറ്റ് ചെയ്യണമെന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ…
