Headlines

കുട്ടനാട്ടിൽ വോട്ടിന് പണം നൽകിയെന്ന ആരോപണം; തിരഞ്ഞെടുപ്പ് തുടങ്ങിയ സമയം മുതൽ LDF സ്ഥാനാർഥി തനിക്കെതിരെ പ്രവർത്തിക്കുന്നു, റെജി ചെറിയാൻ

കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാൻ വോട്ടിന് പണം നൽകിയെന്നാരോപിച്ച് സിപിഐഎം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. പണം കൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ.തിരഞ്ഞെടുപ്പ് തുടങ്ങിയ സമയം മുതൽ എൽഡിഎഫ് സ്ഥാനാർഥി തനിക്ക് എതിരെ പ്രവർത്തിക്കുന്നുവെന്ന് റെജി ചെറിയാൻ ആരോപിച്ചു. തനിക്കെതിരെ നോട്ടീസ് വീടുകളിൽ എത്തിച്ചു.

കൊലപാതക കേസിലെ പ്രതി ആണെന്ന് പ്രചരിപ്പിച്ചു. ഇതെല്ലാം ചേർത്ത് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പണം കൊടുത്തതിന്റെ തെളിവ് കൊണ്ടുവരട്ടെ തെളിവ് സഹിതം മറുപടി കൊടുക്കാൻ കുഴപ്പമില്ല.

താൻ ഗൂഗിൾ പേ ഉപയോഗിക്കാറില്ല. ഡിജിറ്റൽ തെളിവുകൾ ഉണ്ടെങ്കിൽ കൊണ്ടുവരണം. പ്രചരിക്കുന്നത് വർഷങ്ങൾക്ക് മുൻപുള്ള വീഡിയോ ആണ്. ഹാഫ് കൈ ഷർട്ട് താൻ ഉപേക്ഷിച്ചിട്ട് വർഷങ്ങളായി എന്നും തന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് തന്നെ എടുത്ത വീഡിയോ ആണതെന്നും റെജി ചെറിയാൻ പറഞ്ഞു.
വ്യാജ ആരോപണങ്ങളിൽ നിയമ നടപടി സ്വീകരിക്കും. മാനനഷ്ടത്തിന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.