കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഐഎം വിമതര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയേക്കും. ഫണ്ട് തട്ടിപ്പ് ആരോപിച്ചതിന് പിന്നാലെ സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന് ഇങ്ങനെയൊരു സാധ്യത തള്ളിക്കളയുന്നില്ല. സാഹചര്യത്തിന് അനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് വി കുഞ്ഞികൃഷ്ണന് പറഞ്ഞത്.’എന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേരത്തെ മാധ്യമങ്ങളോട് വിശദീകരിച്ചതാണ്. ഒരു പാര്‍ട്ടിയിലേക്കും പോകില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. പുതിയ സാഹചര്യത്തിന് അനുസരിച്ച് എന്താണ് തീരുമാനിക്കേണ്ടതെന്ന് ആ സമയത്തെ നിലപാടാണ്’, കുഞ്ഞികൃഷ്ണന് പറഞ്ഞു.
സ്യമന്തര രത്നം ശ്രീകൃഷ്ണന് മോഷ്ടിക്കുമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോയെന്ന രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ടിഐ മധുസൂദനന്റെ പരാമര്‍ശത്തിലും കുഞ്ഞികൃഷ്ണന് മറുപടി നല്കി. സ്യമന്തക രത്നം ശ്രീകൃഷ്ണന് മോഷ്ടിക്കില്ലെന്ന് ആയിരുന്നു കരുതിയത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആദ്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഒരു സഖാവും അങ്ങനെ ചെയ്യില്ലെന്ന് വിശ്വസിച്ചു. പിന്നീട് തട്ടിപ്പ് ബോധ്യപ്പെട്ടപ്പോഴാണ് ആ ധാരണ മാറിയതെന്നും വി കൃഞ്ഞികൃഷ്ണന്‍ പറഞ്ഞു.അതേസമയം ധനരാജ് രക്തസാക്ഷി ഫണ്ട് പിരിവിന്റെ വിശദാംശങ്ങള്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് മുന്നിലും കൃത്യമായി വിശദീകരിച്ചില്ല. ജനറല്‍ ബോഡി യോഗത്തിലും കൃത്യമായ കണക്ക് പാര്‍ട്ടി പറഞ്ഞില്ല. ജില്ലാ കമ്മിറ്റിക്ക് ബോധ്യപ്പെടാത്ത കണക്ക് എങ്ങനെയാണ് പാര്‍ട്ടി അംഗങ്ങളോട് വിശദീകരിക്കുകയെന്നാണ് കുഞ്ഞികൃഷ്ണന് ഇതിനോട് പ്രതികരിച്ചത്.
സത്യസന്ധമായ കണക്കും അവര്‍ അവതരിപ്പിച്ച കണക്കും തന്റെ പുസ്തകത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റികള്‍ കീഴ്കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്ത കണക്കിനെക്കുറിച്ചും വിശദീകരിച്ചിട്ടുണ്ട്. പാര്‍ട്ടി സഖാക്കളില്‍ ബഹുഭൂരിപക്ഷവും പാര്‍ട്ടി പറയുന്ന കാര്യങ്ങള്വിശ്വസിക്കുന്നില്ലായെന്നിടത്തുതന്നെയാണ് കാര്യങ്ങള്‍ നില്‍ക്കുന്നത്. ജാഥയിലുടനീളം താന്‍ ഉന്നയിച്ച വിഷങ്ങളെക്കുറിച്ച് പറയാന്‍ നേതാക്കള്‍ തയ്യാറായില്ലെന്നും വി കുഞ്ഞികൃഷ്ണന് പറഞ്ഞു.






