Headlines

ഇന്ത്യ-മലേഷ്യ സഹകരണം ശക്തമാകും; വിവിധ ധാരണ പത്രങ്ങളിൽ ഒപ്പുവെച്ച് ഇരു രാജ്യങ്ങളും

ഇന്ത്യ മലേഷ്യ സഹകരണം ശക്തമാക്കാൻ വിവിധ ധാരണ പത്രങ്ങളിൽ ഒപ്പുവെച്ച് ഇരു രാജ്യങ്ങളും. പ്രതിരോധം സുരക്ഷാ വ്യാപാരം ഊർജ്ജം തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഏർപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗാർഡ് ഓഫ് ഓണർ നൽകി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം സ്വീകരിച്ചു. അതിനുശേഷം ഇരു രാഷ്ട്ര നേതാക്കളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയും പ്രതിനിധിതല ചർച്ചകളും നടത്തി. തമിഴ്സിനിമയുടെ പ്രോത്സാഹനത്തിനടക്കം കരാറുകൾക്കാണ് ധാരണയായിരിക്കുന്നത്.മലേഷ്യയിൽ തങ്ങൾ പുതിയ കൗൺസിലേറ്റർ തുറക്കാൻ പോകുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഇൻഡോ പസഫിക് മേഖലയിലെ സമാധാനത്തിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധതർ എന്നും ഭീകരതയോടെ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. അന്താരാഷ്ട്ര സാമ്പത്തിക മേഖലയിൽ ഇന്ത്യയ്ക്ക് അതിശയകരമായ വളർച്ച ഉണ്ടായെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പ്രകീർത്തിച്ചു.