Headlines

RSS -BJP കാഴ്ചപ്പാടുള്ള കോൺഗ്രസ് കൗൺസിലർമാർ ഉണ്ട്, LDF ആസൂത്രണം ചെയ്ത 6 സ്റ്റാന്റിങ് കമ്മിറ്റികളും ജയിച്ചു; കോഴിക്കോട് മേയർ

കോഴിക്കോട് കോർപ്പറേഷനിലെ ബിജെപി ജയത്തിൽ പ്രതികരിച്ച് കോഴിക്കോട് മേയർ ഒ സദാശിവൻ. എൽഡിഎഫ് ആസൂത്രണം ചെയ്ത 6 സ്റ്റാന്റിങ് കമ്മിറ്റികളും ജയിച്ചു. 28 കൗൺസിലർമാരുള്ള UDF ന് രണ്ട് സ്റ്റാന്റിങ് കമ്മിറ്റികൾ ജയിക്കാമായിരുന്നു.എന്നാൽ നികുതികാര്യസ്ഥിരം സമിതി ചെയർ പേഴ്സൺ തിരഞ്ഞെടുപ്പിൽ ബിജെപിയാണ് ജയിച്ചത്.അതിന് കോൺഗ്രസാണ് മറുപടി നൽകേണ്ടത്. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കാണ് ബിജെപിക്ക് സഹായമായത്. കോൺഗ്രസിലെ ഒരു വിഭാഗം സഖ്യം ചേർന്നു. RSS -BJP കാഴ്ചപ്പാടുള്ള കോൺഗ്രസ് കൗൺസിലർമാർ ഉണ്ടെന്നും കോഴിക്കോട് മേയർ ആരോപിച്ചു. കോഴിക്കോട് കോർപ്പറേഷൻ…

Read More

‘ഐഷാ പോറ്റിയുടെ നിലപാട് അവസരവാദപരം; എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആക്കിയത് പാർട്ടി’; CPIM

കോൺഗ്രസിൽ എത്തിയ ഐഷാ പോറ്റിക്കെതിരെ സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി. ഐഷ പോറ്റിയുടെ നിലപാട് അവസരവാദപരമെന്ന് വിമർശനം. പാർട്ടിയാണ് ഐഷാ പോറ്റിയെ എംഎൽഎ ആക്കിയതും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാക്കിയതും. അധികാരം ഇല്ലാത്തപ്പോൾ ഒഴിഞ്ഞുമാറുന്നത് പാർട്ടി പ്രവർത്തകയ്ക്ക് ചേർന്നതല്ലെന്നും സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ വിമർശനം.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയിൽ സജീവം അല്ലാതെ ആയി. പാർട്ടി നൽകിയ ചുമതലകൽ നിർവഹിക്കണമെന്ന് നേതാക്കൾ ഐഷ പോറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഏത് സാഹചര്യത്തിലാണ് ഐഷാ പോറ്റി കോൺഗ്രസ്സിലേക്ക് പോയതെന്ന് മനസിലാകുന്നില്ലെന്നും അവസരവാദപരമായ…

Read More

‘കേരളത്തിൽ എയിംസ് വരും, ആലപ്പുഴ അല്ലെങ്കിൽ തൃശൂരിന് നൽകുന്നതാണ് നീതി’; സുരേഷ് ഗോപി

കേരളത്തിൽ എയിംസ് വരുമെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അഞ്ച് ജില്ലകൾ നിർദ്ദേശിക്കാനാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. ഇപ്പോഴും രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ് ആവശ്യം. ആലപ്പുഴയ്ക്ക് അർഹത ഉണ്ട്.ആലപ്പുഴയിൽ സാധ്യമല്ലെങ്കിൽ പിന്നെ വരേണ്ടത് തൃശ്ശൂർ ആണ്.ആലപ്പുഴയിൽ അല്ലെങ്കിൽ എയിംസ് തൃശ്ശൂരിന് നൽകുന്നതാണ് നീതി. എന്തായാലും സംസ്ഥാനത്തിന് എയിംസ് ലഭിക്കും. പക്ഷേ എയിംസ് വരുന്നത് ചിലരെയെങ്കിലും ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നത്. എന്നാൽ, വികസന കാര്യങ്ങളിൽ അവഗണിക്കപ്പെട്ടു കിടക്കുന്ന ജില്ല എന്ന നിലയിൽ…

Read More

‘ജോസ് കെ മാണി വരുന്നതിൽ അലോസരമില്ല; വരുന്നുണ്ടോയന്ന് ചോദിച്ച് നടക്കുന്നത് നാണക്കേടുണ്ടാക്കും’; മോൻസ് ജോസഫ്

കേരളാ കോൺഗ്രസ് എമ്മിന്റെ മുന്നണിമാറ്റ ചർച്ചകളിൽ പ്രതികരണവുമായി കേരള കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ്. ജോസ് കെ മാണി വരുന്നതിനെ എതിർത്തിട്ടില്ല. എന്നാൽ സ്വാഗതം ചെയ്തിട്ടുമില്ല. യുഡിഎഫ് നേതൃതലത്തിൽ ചർച്ച നടത്തിയിട്ടില്ല. ചർച്ച ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ പുറത്തുവരട്ടേയെന്ന് അദേഹം പറഞ്ഞു. ജോസ് കെ മാണി വരുന്നതിൽ അലോസരമില്ല. യുഡിഎഫിനെ ചതിക്കില്ല എന്ന് ഉറപ്പുള്ളവർ വരുന്നതിനെ യുഡിഎഫ് സ്വാഗതം ചെയ്തിട്ടുണ്ടെന്ന് മോൻസ് ജോസഫ് പറഞ്ഞു. ട്വന്റിഫോർ സ്പെഷ്യൽ എൻകൗണ്ടറിലാണ് പ്രതികരണം.വരാൻ ആഗ്രഹിക്കുന്നെങ്കിൽ ജോസ് കെ മാണി…

Read More

മുഖം മിനുക്കി പഞ്ച് വിപണിയിലേക്ക്; വില 5.99 ലക്ഷം മുതൽ

ടാറ്റ മോട്ടോഴ്‌സിന്റെ പഞ്ചിന്റെ മുഖം മിനുക്കിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. 5.59 ലക്ഷം രൂപ മുതൽ (എക്‌സ്-ഷോറൂം) വിലയുള്ള പുതുക്കിയ പഞ്ച്, ഡിസൈൻ, സവിശേഷതകൾ, സുരക്ഷ, പവർട്രെയിൻ ഓപ്ഷനുകളിൽ ശ്രദ്ധേയമായ മാറ്റങ്ങളുമായാണ് എത്തുന്നത്. 2021-ൽ വിപണിയിൽ അവതരിപ്പിച്ച പഞ്ച് ആദ്യമായാണ് മുഖം മിനുക്കി എത്തിക്കുന്നത്. പുതിയ പഞ്ചിന്റെ ബുക്കിങ്ങും ഇന്ന് ആരംഭിച്ചിട്ടുണ്ട്.ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് ആറ് വേരിയന്റുകളിലാണ് വിപണിയിലേക്കെത്തുന്നത്. സ്മാർട്ട്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ് എസ് എന്നിവയാണവ. മാനുവൽ അല്ലെങ്കിൽ AMT…

Read More

‘എൽഡിഎഫിനകത്ത് കെട്ടുറപ്പ് നഷ്ടപ്പെട്ടു; PR ഏജൻസിയുടെ പാവയായി മുഖ്യമന്ത്രി മാറി’; എൻ കെ പ്രേമചന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് എൻ കെ പ്രേമചന്ദ്രൻ എംപി. മുഖ്യമന്ത്രി പിആർ ഏജൻസിയുടെ പാവയായി മാറുന്നുവെന്ന് അദേഹം കുറ്റപ്പെടുത്തി. അതിജീവിതയുടെ വാചകങ്ങൾ കുറിച്ച കപ്പിൽ ചായ കുടിച്ചത് മുഖ്യമന്ത്രിയുടെ പിആർ വർക്ക് ആണത്. സിപിഐഎം അധഃപതിച്ചു എന്നതിന്റെ തെളിവാണ് ചീഫ് മിനിസ്റ്റേഴ്‌സ് ക്വിസ് എന്ന് എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. പിണറായി വിജയനെന്ന് കുട്ടികളെ കൊണ്ട് ഉത്തരം പറയിക്കാൻ ചോദ്യങ്ങൾ ഉണ്ടാക്കിയെന്ന് അദേഹം കുറ്റപ്പെടുത്തി.‘പിആർ കമ്പനികൾ പറയുന്നതനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന പാവായായി കേരളത്തിന്റെ മുഖ്യമന്ത്രി മാറിയിരിക്കുകയാണ്. ചായ…

Read More

പ്രതിപക്ഷ നേതാവ് പറഞ്ഞ വിസ്മയങ്ങളുടെ തുടക്കമാണ് ഐഷ പോറ്റിയുടെ വരവ്, കൂടുതൽ പേർ UDFൽ എത്തും: പി വി അൻവർ

കേരളത്തിൽ പിണറായിസം അവസാനിപ്പിക്കണം, തിരഞ്ഞെടുപ്പിൽ അതാണ് പ്രധാന ലക്ഷ്യമെന്ന് പി വി അൻവർ. ആന്റി പിണറായി വോട്ടുകൾ സമാഹരിക്കും. പ്രതിപക്ഷ നേതാവിന്റെ ജാഥയുടെ വിജയത്തിന് തൃണമൂൽ പ്രവർത്തിക്കും. താൻ എവിടെ മത്സരിക്കുന്നു എന്നതിന് പ്രസക്തി ഇല്ല. എവിടെയും മത്സരിക്കാം. പിണറായിസവും മരുമോനിസവും ഇല്ലാതാക്കുക പ്രധാനം. പ്രതിപക്ഷ നേതാവ് പറഞ്ഞ വിസ്മയങ്ങളുടെ തുടക്കമാണ് ഐഷ പോറ്റിയുടെ വരവ്. കൂടുതൽ പേർ UDF ൽ എത്തുമെന്നും അൻവർ വ്യക്തമാക്കി. സെക്കന്റ് ടേം വ്യവസ്ഥയിൽ ഇളവിൽ സി പിഐഎമ്മിന് വിശദീകരിക്കാൻ കഴിയാത്തത്…

Read More

എക്‌സാലോജിക് സിഎംആർഎൽ മാസപ്പടിക്കേസ്; ഡൽഹി ഹൈക്കോടതി വീണ്ടും മാറ്റി

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ് പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി വീണ്ടും മാറ്റി. ഏപ്രിൽ 23ന് പരിഗണിക്കാനാണ് മാറ്റിയത്. ഇന്ന് അന്തിമവാദം ആരംഭിക്കാൻ ഇരിക്കെയാണ് മാറ്റിയത്.ഹർജി ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബെഞ്ചിന് മുൻപാകെയായിരുന്നു കേസ് ലിസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും എസ്എഫ്ഐഒയ്ക്കും കേന്ദ്ര സര്‍ക്കാരിനുമായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ് അന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ വാദം കേള്‍ക്കല്‍ മാറ്റിയത്. സീരിയസ് ഫ്രോഡ്…

Read More

കടക്ക് പുറത്ത്: അശ്ലീല ഉള്ളടക്കം, ഗ്രോക്കിന് വിലക്കേർപ്പെടുത്തി മലേഷ്യയും ഇന്തോനേഷ്യയും ‌

ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്ബോട്ട് ഗ്രോക്കിന് വിലക്കേർപ്പെടുത്തി മലേഷ്യയും ഇന്തോനേഷ്യയും. ഗ്രോക്ക് ഉപയോഗിച്ച് വ്യാജ അശ്ലീല ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നുവെന്ന വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതിനെ തുടർ‌ന്നാണ് നടപടി. ഗ്രോക്ക് നിരോധിക്കുന്ന ആദ്യരാജ്യങ്ങളാണ് മലേഷ്യയും ഇന്തോനേഷ്യയും.യുകെയിലും ഗ്രോക്കിനെ വിലക്കേർപ്പെടുത്തണമെന്നുള്ള ആവശ്യം വർദ്ധിച്ചുവരികയാണ്. ‘എക്സി’ൻറെ പേരിൽ ബ്രിട്ടന്റെ മാധ്യമനിയന്ത്രണവിഭാഗമായ ഓഫ്കോം അന്വേഷണം ആരംഭിച്ചിരുന്നു. സർക്കാർ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ ആഗ്രഹിക്കുന്നുവെന്ന് മസ്‌ക് കുറ്റപ്പെടുത്തി. ഗ്രോക് ഉപയോഗിച്ച് ഉപയോക്താക്കൾ കൃത്രിമ ചിത്രങ്ങൾ നിർമിക്കുന്നതായും ,ഇത് സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യതയെ…

Read More

‘ശബരിമലയിൽ സ്പോൺസർമാരെ നിയന്ത്രിക്കും, മാനദണ്ഡങ്ങൾ പുനഃപരിശോധിക്കും’; കെ ജയകുമാർ

ശബരിമലയിൽ സ്പോൺസർമാരെ നിയന്ത്രിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. അതിനായി മാനദണ്ഡങ്ങൾ പുനഃപരിശോധിക്കും. സ്പോൺസേഴ്സിന് ബാങ്ക് ബാലൻസ് ഉണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും കെ ജയകുമാർ പറഞ്ഞു. മാനദണ്ഡങ്ങൾ പരിഷ്‌കരിക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് കടന്നതായി ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.മാനദണ്ഡങ്ങൾ പരിഷ്‌കരിക്കാനുള്ള പ്രാഥമികമായ പട്ടിക തയാറാക്കിയിട്ടുണ്ട്. സ്‌പോൺസർഷിപ്പ് ആവശ്യമുണ്ടെങ്കിൽ ദേവസ്വം ബോർഡ് തീരുമാനിച്ച ശേഷമാകും നടപടി ഉണ്ടാവുക. നിലവിൽ സ്‌പോൺസർമാർ താത്പര്യം അറിയിച്ച് ദേവസ്വം ബോർഡിനെ സമീപിക്കുന്ന സാഹചര്യമാണുള്ളത്. അത്തരത്തിലുള്ള സാഹചര്യം വേണ്ട എന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്….

Read More