Headlines

RSS -BJP കാഴ്ചപ്പാടുള്ള കോൺഗ്രസ് കൗൺസിലർമാർ ഉണ്ട്, LDF ആസൂത്രണം ചെയ്ത 6 സ്റ്റാന്റിങ് കമ്മിറ്റികളും ജയിച്ചു; കോഴിക്കോട് മേയർ

കോഴിക്കോട് കോർപ്പറേഷനിലെ ബിജെപി ജയത്തിൽ പ്രതികരിച്ച് കോഴിക്കോട് മേയർ ഒ സദാശിവൻ. എൽഡിഎഫ് ആസൂത്രണം ചെയ്ത 6 സ്റ്റാന്റിങ് കമ്മിറ്റികളും ജയിച്ചു. 28 കൗൺസിലർമാരുള്ള UDF ന് രണ്ട് സ്റ്റാന്റിങ് കമ്മിറ്റികൾ ജയിക്കാമായിരുന്നു.എന്നാൽ നികുതികാര്യസ്ഥിരം സമിതി ചെയർ പേഴ്സൺ തിരഞ്ഞെടുപ്പിൽ ബിജെപിയാണ് ജയിച്ചത്.അതിന് കോൺഗ്രസാണ് മറുപടി നൽകേണ്ടത്. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കാണ് ബിജെപിക്ക് സഹായമായത്. കോൺഗ്രസിലെ ഒരു വിഭാഗം സഖ്യം ചേർന്നു. RSS -BJP കാഴ്ചപ്പാടുള്ള കോൺഗ്രസ് കൗൺസിലർമാർ ഉണ്ടെന്നും കോഴിക്കോട് മേയർ ആരോപിച്ചു.

കോഴിക്കോട് കോർപ്പറേഷൻ നികുതികാര്യസ്ഥിരം സമിതി അധ്യക്ഷ സ്ഥാനമാണ് ബിജെപിക്ക് ലഭിച്ചത്. നറുക്കെടുപ്പിലൂടെയാണ് ബിജെപി കൗൺസിലർ വിനീത സജീവൻ തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് അംഗം വിട്ടുനിന്നു. ഒൻപത് അംഗ സമിതിയിൽ നാല് യുഡിഎഫ് നാല് ബിജെപി ഒരു എൽഡിഎഫ് കൗൺസിലറുമാണ് ഉണ്ടായിരുന്നത്.

ആകെ എട്ട് സ്ഥിരസമിതി അധ്യക്ഷന്മാരിൽ ആറ് പേർ എൽഡിഎഫ് അംഗങ്ങളാണ്. ഒരാൾ യുഡിഎഫ് ഒരു ബിജെപി എന്ന നിലയിലാണ് അംഗ നില. പത്ത് വർഷത്തിന് ശേഷമാണ് ക്ഷേമകാര്യ സമിതി യുഡിഎഫ് പിടിച്ചെടുത്തത്.