സ്‌കൂളുകൾ അടച്ചിടാൻ സാധ്യത; തീരുമാനം നാളത്തെ കൊവിഡ് അവലോകന യോഗത്തിന് ശേഷം

  സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടക്കുന്നതിലും പരീക്ഷാ നടത്തിപ്പിലും തീരുമാനമെടുക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു. നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം സ്‌കൂളുകൾ അടക്കുന്നതിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു പരീക്ഷ നടത്തിപ്പും സ്‌കൂളുകളുടെ നടത്തിപ്പും സംബന്ധിച്ച വിഷയങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കും. സ്‌കൂളുകൾ അടയ്ക്കണമെന്നാണ് കൊവിഡ് അവലോകന സമിതി നിർദേശിക്കുന്നത്. നാളത്തെ കൊവിഡ് അവലോകന സമിതി യോഗത്തിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമാകുമെന്നും മന്ത്രി വ്യക്തമാക്കി.

Read More

സംസ്ഥാനത്ത് പുതുതായി നാല് ഹോട്ട് സ്‌പോട്ടുകൾ; 10 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ കാവാലം (കണ്ടെൻമെന്റ് സോൺ 10), കോഴിക്കോട് ജില്ലയിലെ കായണ്ണ (സബ് വാർഡ് 3), എറണാകുളം ജില്ലയിലെ അറക്കുഴ (സബ് വാർഡ് 10), കുന്നത്തുനാട് (14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 616 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

ഡൽഹി കാപിറ്റൽസ് താരം അക്‌സർ പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ത്യൻ താരം അക്‌സർ പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു. ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസ് അംഗമാണ് അക്‌സർ. ഐപിഎൽ ആരംഭിക്കാൻ ഏഴ് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ടീമിന്റെ പ്രധാന കളിക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അക്‌സറിന്റെ അഭാവം ഡൽഹിക്ക് വലിയ തിരിച്ചടിയാകും ഈ മാസം 9നാണ് ഐപിഎൽ ആരംഭിക്കുന്നത്. ഏപ്രിൽ 10ന് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം. നേരത്തെ ഡൽഹി നായകനായിരുന്ന ശ്രേയസ്സ് അയ്യരും പരുക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. പകരം റിഷഭ് പന്താണ് ഡൽഹിയെ നയിക്കുക.

Read More

വയനാട്ടിൽ പുതിയ കണ്ടെയ്മെന്റ്‌ സോൺ

കൽപ്പറ്റ:തൊണ്ടർനാട്‌ ഗ്രാമ പഞ്ചായത്തിലെ വാർഡ്‌ 5 കണ്ടെയ്മെന്റ്‌ സോണാക്കി ഉത്തരവ്. തൊണ്ടർനാട്‌ ഗ്രാമ പഞ്ചായത്തിലെ വാർഡ്‌ 1, 2, 3, 4, 10, 11, 12, 13, 15 എന്നിവ നേരത്തേ തന്നെ കണ്ടെയ്മെന്റ്‌ സോണുകൾ ആക്കിയിരുന്നു. അവ കണ്ടെയ്മെന്റ്‌ സോണുകളായി തുടരും

Read More

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു

  കൊവിഡിൽ വലയുന്ന ജനങ്ങളെ കൂടുതൽ ദ്രോഹിച്ച് രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 16 പൈസയും ഡീസലിന് 28 പൈസയുമാണ് വർധിപ്പിച്ചത്. മെയ് മാസം 12ാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത് കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 93.31 രൂപയായി. ഡീസലിന് 88.60 രൂപയായി. തിരുവനന്തപുരത്ത് പെട്രോൾ വില 95.19 രൂപയായി. ഡീസലിന് 90.36 രൂപയും.

Read More

മുംബൈക്ക് തോൽവി; ഡല്‍ഹിക്ക് നാലു വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം

  മലയാളികളുടെ സ്വന്തം ബേസില്‍ തമ്പി മൂന്ന് വിക്കറ്റുമായി തിളങ്ങിയിട്ടും ഡല്‍ഹിക്കെതിരെ മുംബൈക്ക് തോല്‍വി. നാല് വിക്കറ്റിനാണ് ഡല്‍ഹി മുംബൈയെ തകര്‍ത്തത്. 72 ന് അഞ്ച് എന്നനിലയില്‍ തകര്‍ന്നടിഞ്ഞ ഡല്‍ഹിയെ വാലറ്റത്ത് ലളിത് യാദവും അക്സര്‍ പട്ടേലും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് തകര്‍പ്പന്‍ വിജയത്തിലെത്തിച്ചത്. അവസാന ഓവറുകളില്‍‌ ആഞ്ഞടിച്ച ലളിത് യാദവും അക്സര്‍ പട്ടേലും ഒരോവറും നാല് പന്തും ശേഷിക്കെ ഡല്‍ഹിയെ വിജയതീരത്തെത്തിച്ചു. ലളിത് യാദവ് 38 പന്തില്‍ രണ്ട് സിക്സറുകളുടേയും നാല് ഫോറുകളുടേയും അകമ്പടിയില്‍ 48…

Read More

Butternut Squash And Apple Soup

Lorem ipsum dolor sit amet, consectetur adipiscing elit. Atqui eorum nihil est eius generis, ut sit in fine atque extrerno bonorum. Non autem hoc: igitur ne illud quidem. Atque haec coniunctio confusioque virtutum tamen a philosophis ratione quadam distinguitur. Utilitatis causa amicitia est quaesita. Sed emolumenta communia esse dicuntur, recte autem facta et peccata non…

Read More

ഒമിക്രോൺ ആശങ്ക: മൂന്നാം ഡോസ് വാക്‌സിനും കുട്ടികളുടെ വാക്‌സിനേഷനും സംബന്ധിച്ച തീരുമാനം ഉടൻ

ഒമിക്രോൺ രാജ്യത്തെ കൂടുതൽ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ മൂന്നാം ഡോസ് വാക്‌സിനും കുട്ടികളുടെ വാക്‌സിനേഷനും സംബന്ധിച്ച് വിദഗ്ധ സമിതി യോഗം ചർച്ച ചെയ്യും. മിക്ക സംസ്ഥാനങ്ങളും ഈ ആവശ്യമുന്നയിച്ചിട്ടുണ്ട്. വിദഗ്ധ സമിതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാകും കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക ഡൽഹിയിലും രാജസ്ഥാനിലുമായി പത്ത് പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്നലെ ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ജനിതക ശ്രേണി പരിശോധന പൂർത്തിയാക്കിയ കൂടുതൽ പേരുടെ ഫലം ഇന്ന് പുറത്തുവരും. മുംബൈയിൽ…

Read More

കോവിഡിനും ബ്ലാക്ക് ഫംഗസിനുമെതിരെ ബോചെ ബ്രാന്റ് സൗജന്യ മാസ്കുകൾ

  തൃശൂർ: ഇന്ത്യയിലെ ആദ്യത്തെ ട്രാന്സ്പരന്റ് മാസ്ക് ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പുറത്തിറക്കി. തൃശൂരിൽ വച്ചുനടന്ന ചടങ്ങില് ഡോ. ബോബി ചെമ്മണൂർ തൃശൂർ സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി ജെ ബേബിക്ക് നല്കിക്കൊണ്ട് മാസ്ക് പുറത്തിറക്കി. ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഭാഗമായി ബോബി ഫാന്സ് ആപ്പിലൂടെ ആവശ്യപ്പെടുന്നവർക്ക് സൗജന്യമായി മാസ്ക് ലഭ്യമാക്കും. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടില്ലാത്തവർക്ക് മാസ്ക് പണം കൊടുത്ത് വാങ്ങാവുന്നതാണ്. അങ്ങനെ ലഭിക്കുന്ന ലാഭം മാസ്കിന്റെ ഉല്പ്പാദനച്ചെലവുകൾക്ക് ഉപയോഗിക്കുന്നതാണ്. മാസ്കുകളുടെ ശ്രേണിയിലെ ഏറ്റവും പുതിയ…

Read More

പേടിപ്പിക്കുന്ന കണക്കുകൾ: 24 മണിക്കൂറിനിടെ 3.49 ലക്ഷം പേർക്ക് കൂടി കൊവിഡ്, 2767 മരണം

രാജ്യത്ത് അറുതിയില്ലാതെ കൊവിഡ് വ്യാപനം തുടരുന്നു. തുടർച്ചയായ നാലാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,69,60,172 ആയി ഉയർന്നു. 2767 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 1,92,311 ആയി ഉയർന്നു. 2,17,113 പേർ കൂടി കൊവിഡിൽ നിന്ന് രോഗമുക്തി നേടി. 1,40,85,110 പേരാണ് ഇതുവരെ രോഗമുക്തരായത്. രാജ്യത്ത് ഇതുവരെ 14.09 കോടി…

Read More