മെക്സിക്കോയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് 49 പേർ മരിച്ചു

മെക്സിക്കോയിൽ ട്രക്കുകൾ അപകടത്തിൽപ്പെട്ടു. തെക്കുകിഴക്കൻ നഗരമായ ടക്‌സ്‌റ്റ്‌ല ഗുട്ടറസിന് സമീപം 2 ട്രക്കുകൾ കൂട്ടിയിടിച്ച് 49 പേർ മരിച്ചു. 58 പേർക്ക് പരുക്കേറ്റു. അപകടത്തിൽപ്പെട്ട ട്രക്കുകളിലൊന്നിൽ മധ്യ അമേരിക്കയിൽ നിന്നുള്ള നൂറിലധികം കുടിയേറ്റക്കാർ ഉണ്ടായിരുന്നു.

പരുക്കേറ്റ 58 പേരിൽ 3 പേരുടെ നില ഗുരുതരമാണ്. ഇവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.