കനാലില്‍ വീണ് മധ്യവയസ്കൻ മരണപ്പെട്ടു

 

വെണ്ണിയോട്: വയനാട്  കോട്ടത്തറ ചോലിയാറ്റ കോളനിലെ ചെടയന്‍ (60) കനാലില്‍ വിണ് മരിച്ചു. കോട്ടത്തറയില്‍ 1979 ല്‍ നിര്‍മ്മിച്ച കോട്ടത്തറ ലിഫ്റ്റ് ഇറിഗേഷന്‍ കനാലിന്റെ ആഴമേറിയ ഭാഗത്ത് വീണായിരുന്നു അപകടമെന്ന് നാട്ടുകാര്‍ പറഞ്ഞു. വൈകുന്നേരം സാധനം വാങ്ങാന്‍ നടന്നുവരുമ്പോളാണ് അപകടം സംഭവിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ചടയന്‍ കോട്ടത്തറയിലെ മുന്‍കാല ചുമട്ട് തൊഴിലാളിയായിരുന്നു. കനാലിന്റെ അപകടാവസ്ഥ പരിഹരിക്കാത്ത അധികാരികളുടെ അശ്രദ്ധ കാരണമാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഭാര്യ: തുറുമ്പി. മക്കള്‍: ബിന്ദു, ബിനു, മരുമകന്‍: ബാബു.