Headlines

‘നാലാം തീയതി യുഡിഎഫിന്റെ ദിവസം, കണ്ണൂരിൽ നിന്ന് ഉൾപ്പെടെ അത്ഭുതങ്ങൾ ഉണ്ടാകും’; കെ.സി വേണുഗോപാൽ

നാലാം തീയതി യു.ഡി.എഫിന്റെ ദിവസമായിരിക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എക്‌സിറ്റ് പോളുകളെ ആശ്രയിക്കുന്നില്ല. എക്സിറ്റ് പോളിനേക്കാൾ വലിയ വിജയം ഉണ്ടാകും. കണ്ണൂരിൽ നിന്ന് ഉൾപ്പെടെ അത്ഭുതങ്ങൾ ഉണ്ടാകും. ഗ്രൗണ്ടിൽ കണ്ടത് യു ഡി എഫ് തരംഗമാണ്. അത് എക്സിറ്റ്പോളിൽ വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളാപ്പള്ളിയുടെ വിഷയത്തിൽ തുറന്ന ചർച്ചക്ക് ഇല്ല. അത് AICC യുടെ തീരുമാനം. സണ്ണി ജോസഫിന്റെ പേരിലുള്ള കത്ത്. അത്തരം ഒരു കത്ത് കിട്ടിയില്ല എന്ന് നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം മറുപടി നൽകി. മുഖ്യമന്ത്രി ആരെന്ന് ചർച്ച ചെയ്യുന്ന നിങ്ങൾ ആര് പ്രതിപക്ഷ നേതാവ് ആകുമെന്ന് എന്ത് കൊണ്ട്‌ ചർച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

എക്സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ല. ജനങ്ങളുടെ പോളിനെയാണ് വിശ്വാസമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. നാലിലെ ഫലത്തിനായി കാത്തിരിക്കുന്നു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നല്ല ഫലം കിട്ടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. എന്‍ഡിടിവി- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫിന് ഭരണം ലഭിക്കുമെന്നാണ് പ്രവചനം.

യുഡിഎഫ് ട്രെന്‍ഡുണ്ടെന്നാണ് എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. 75 മുതല്‍ 85 സീറ്റുകള്‍ വരെ യുഡിഎഫിന് ലഭിക്കുമെന്നാണ് എന്‍ഡിടിവി എക്സിറ്റ് പോള്‍ പ്രചവിക്കുന്നത്. എല്‍ഡിഎഫിന് 55 മുതല്‍ 65 സീറ്റുകള്‍ വരെ ലഭിക്കുമെന്നും പ്രവചിക്കുന്നു. ബിജെപിയ്ക്ക് മൂന്ന് സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് എന്‍ഡിടിവി- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രചവനം.

യുഡിഎഫ് 78 മുതല്‍ 90 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ പ്രവചനം. എല്‍ഡിഎഫിന് 49 മുതല്‍ 62 സീറ്റുകളാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. ബിജെപി മൂന്ന് വരെ സീറ്റുകള്‍ നേടുമെന്നും ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. യുഡിഎഫ് 70 സീറ്റിന് മുകളില്‍ നേടി അധികാരത്തിലെത്തുമെന്നാണ് മാട്രിസ് എക്സിറ്റ് പോളും പ്രവചിക്കുന്നത്.

യുഡിഎഫിന് 75 മുതല്‍ 85 സീറ്റ് വരെ പ്രവചിക്കുമ്പോള്‍ എല്‍ഡിഎഫിന് 60 മുതല്‍ 65 സീറ്റുകള്‍ വരെയും ബിജെപിക്ക് മൂന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെയും ങമൃേശ്വല പ്രവചിക്കുന്നു. പീപ്പിള്‍സ് പള്‍സ് സര്‍വ്വേയും കേരളത്തില്‍ യുഡിഎഫിന് അനുകൂല സീറ്റ് നിലയാണ് പ്രവചിക്കുന്നത്. പീപ്പിള്‍സ് പള്‍സ് യുഡിഎഫിന് 75 മുതല്‍ 85 സീറ്റുകള്‍ വരെയും എല്‍ഡിഎഫിന് 55 മുതല്‍ 65 വരെയും ബിജെപിക്ക് മൂന്ന് സീറ്റ് വരെയുമാണ് പ്രവചിക്കുന്നത്.