Headlines

തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം അമ്പൂരിയിൽ പിതാവിനെ മകൻ അടിച്ചു കൊലപ്പെടുത്തി. അമ്പൂരി സ്വദേശി തോമസ് എബ്രഹാം(62) ആണ് മരിച്ചത്. മകൻ ഷൈനു തോമസി(38)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷൈനുവിന്റെ വിവാഹ വാർഷിക ആഘോഷത്തിനിടയിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. ഷൈനു പിതാവ് തോമസിനെ കസേര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്കു അടിയേറ്റതാകാം മരണകാരമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മദ്യ സത്കാരത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വെള്ളറട പൊലീസ് പറയുന്നത്. വിവാഹ വാർഷികാഘോഷത്തിനിടെയിൽ ബന്ധുക്കൾ തമ്മിൽ തർക്കമുണ്ടായി. ഈ തർക്കം വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് ഷൈനു…

Read More

ബെംഗളൂരുവിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടം: രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി

ബെംഗളൂരുവിൽ ശക്തമായ മഴയെ തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. എറണാകുളം രാമമംഗലം സ്വദേശികളായ ലതയും സ്മിതയുമാണ് ഇന്നലെ മരിച്ചത്. ഇന്നലെ രാത്രി പോസ്റ്റ്മോർട്ടത്തിനു ശേഷമാണ് രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. പരുക്കേറ്റ മൂന്ന് മലയാളികളുടെ ഉൾപ്പെടെ നില മെച്ചപ്പെട്ടു എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.മതിലിടിഞ്ഞ് രണ്ട് മലയാളികളുൾപ്പെടെ ഏഴ് പേരാണ് മരിച്ചിരുന്നത്. വിനോദയാത്രയ്ക്ക് എത്തിയ എറണാകുളം രാമമംഗലം സ്വദേശികളായ…

Read More

ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിൽ UDF: എക്സിറ്റ് പോൾ ഫലങ്ങൾ കണക്കിലെടുക്കാതെ LDF

എക്സിറ്റ് പോൾ ഫലങ്ങൾ എതിരായത് ഇടത് മുന്നണി നേതൃത്വത്തെ നിരാശരാക്കിയിട്ടുണ്ട്. എക്സിറ്റ് പോൾ ഫലങ്ങൾ കണക്കിലെടുക്കുന്നില്ലെന്നും മുന്നണി തുടർഭരണം നേടുമെന്നുമാണ് നേതാക്കളുടെ പ്രതീക്ഷ. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം വിജയം പ്രവചിച്ചതോടെ സംസ്ഥാനത്ത് ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. പുറത്ത് വന്ന 9 സർവേ ഫലങ്ങളിൽ അഞ്ചിലും എൻ.ഡി.എ സീറ്റ് നേടുമെന്ന് പ്രവചിച്ചിരിക്കുന്നത് ബിജെപിയുടെയും ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. എക്സിറ്റ് പോൾഫലം പുറത്തുവിട്ട ഒറ്റ ഏജൻസിയും എൽ.ഡി.എഫ് കേവല ഭൂരിപക്ഷം നേടുമെന്ന് പ്രവചിക്കാത്തത് യുഡിഎഫിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. സർവേകളിൽ മുന്നണിക്ക്…

Read More