Headlines

കോയമ്പത്തൂരിൽ കാട്ടാന ആക്രമണത്തിൽ 42 കാരന് ദാരുണാന്ത്യം

തമിഴ്നാട് കോയമ്പത്തൂരിൽ കാട്ടാന ആക്രമണത്തിൽ മരുതായലം 42 കാരന് ദാരുണാന്ത്യം. തെങ്ങിൻതോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന കർഷകനെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു.

ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് സംഭവം. തെങ്ങിൻതോട്ടത്തിൽവെച്ച് കാട്ടാനയുടെ ആക്രമണമുണ്ടാവുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ ഇയാൾ മരണപ്പെട്ടു. വന്യജീവി ആക്രമണങ്ങൾ തടയാൻ വനം വകുപ്പ് കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.