കോഴിക്കോട് : കല്യാൺ സിൽക്സ് സംഘടിപ്പിക്കുന്ന ‘ഓണ ക്കോടിക്കൊപ്പം രണ്ട് കോടിയും’ സമ്മാന പദ്ധതിയുടെ മൂന്നാംഘട്ട നറുക്കെടുപ്പ് തൊണ്ടയാട് ജംക് ഷനിലുള്ള കല്യാൺ സിൽക്സ് ആൻഡ് ഹൈപ്പർ മാർക്കറ്റ് ഷോറൂമിൽ എംഎൽഎമാരായ വി.കെ .ഫൈസൽ ബാബു, കെ.ജയന്ത്, വി.ടി.സുരജ്, വിദ്യ ബാലകൃഷ്ണൻ എന്നിവർ ചേർന്നു നടത്തി.
കല്യാൺ സിൽക്സ് സിഇഒ സി.എസ്.അനിൽ കുമാർ, കോഴിക്കോട് റീജനൽ മാനേജർ പി.സുധീർ എന്നിവർ പങ്കെടുത്തു.
പദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പും ബംപർ സമ്മാന മായ 25 ലക്ഷം രൂപയുടെ സ്വർ ണനാണയങ്ങൾക്ക് അർഹരാകു ന്ന വിജയിയെയും 30ന് തൃശൂർ പാലസ് റോഡിലുള്ള കല്യാൺ സിൽക്സ് ഷോറൂമിൽ നടക്കുന്ന നറുക്കെടുപ്പിൽ കണ്ടെത്തും.








