സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്ന് പാകിസ്താൻ; ഹോർമുസിൽ ഫീസ് ഈടാക്കാൻ ഇറാൻ
ഇറാൻ – അമേരിക്ക സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടർന്ന് പാകിസ്താൻ. ചർച്ചകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ഇന്ന് ഇറാനിലെത്തും. ഇറാൻ നേതാക്കളുമായി അസിം മുനീർ കൂടിക്കാഴ്ച നടത്തും. ഇറാനെതിരെയുള്ള അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തിൻ്റെ വിശദാംശങ്ങൾ യു എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് ഇന്ന് വിശദീകരിക്കാനിരിക്കെയാണ് നീക്കം. അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെ സൈനികമായി നേരിടുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരോധ കൂട്ടായ്മയിൽ ചേരാൻ ഇറാന്…
