ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരമായി തുടരുന്നു. ഗുണനിലവാര സൂചിക 400ന് മുകളിലാണ്. വായുമലിനീകരണം കുറയ്ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചു ഇന്ത്യ ഗേറ്റിന് മുന്നില്‍ വിവിധ സംഘടനകള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.
39 വായു ഗുണനിലവാര പരിശോധനാ കേന്ദ്രങ്ങളില്‍ 14 എണ്ണത്തിലും വായു ഗുണനിലവാര സൂചിക 400ന് മുകളില്‍ ആയ പശ്ചാത്തലത്തിലായിരുന്നു വിദ്യാര്‍ഥി പ്രതിഷേധം. ‘ഞങ്ങള്‍ക്ക് ശ്വസിക്കാന്‍ ശുദ്ധവായു വേണം, ആരും എന്തുകൊണ്ട് ഒന്നും ചെയ്യുന്നില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം. വായു മലിനീകരണം കുറയ്ക്കുന്നതില്‍ സര്‍ക്കാര്‍ നടപടികള്‍ പരാജയപ്പെട്ടെന്ന് ആരോപിചാണ് വിവിധ സംഘടനകള്‍ ഇന്ത്യ ഗേറ്റിനു മുന്നില്‍ പ്രതിഷേധിച്ചത്. പ്രതിഷേധം പോലീസ് തടഞ്ഞതോടെ സംഘര്‍ഷമായി. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍മലിനീകരണ നിയന്ത്രണങ്ങള്‍ പരിഷ്‌കരിച്ചു. ഡീസല്‍ ജനറേറ്ററുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കും. തിരക്കേറിയ സ്ഥലങ്ങളില്‍ ഗതാഗത നിയന്ത്രണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കും.വായു മലിനീകരണം കൂടുതല്‍ രൂക്ഷമായാല്‍ വര്‍ക്ക് ഫ്രം ഹോമും പരിഗണനയില്‍ ഉണ്ട്.







