ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം: വിര്‍ച്വല്‍ ക്യൂവില്‍ ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് കെ ജയകുമാര്‍
ശബരിമലയിലെ ഭക്തജന തിരക്ക് പൂര്‍ണമായും നിയന്ത്രണ വിധേയമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. സ്‌പോട്ട് ബുക്കിംഗ് അതാത് ദിവസങ്ങളിലെ സാഹചര്യങ്ങള്‍ നോക്കി നിജപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. വിര്‍ച്വല്‍ ക്യൂവില്‍ ഉള്‍പ്പെടുത്തുന്ന ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഗണനയിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ആദ്യ ദിവസമുണ്ടായ തള്ളലിന് ശേഷം ഇപ്പോള്‍ എല്ലാ കാര്യങ്ങളും നിയന്ത്രണ വിധേയമാണെന്നാണ് കെ ജയകുമാര്‍ മാധ്യമങ്ങളോട് വിശദീകരിക്കുത്. ദിവസം 75000ല്‍ കൂടുതല്‍ ആളുകള്‍ വരുന്നില്ല. തിരക്ക് നോക്കിയിട്ട് തന്നെയാണ് ഇപ്പോള്‍ ഭക്തരും എത്തുന്നത്. സാഹചര്യങ്ങള്‍…
