എൻസിപി സംസ്ഥാന ഘടകത്തിൽ ആഭ്യന്തര കലഹം രൂക്ഷം. തോമസ്.കെ.തോമസിനെ നീക്കി പുതിയ സംസ്ഥാന അധ്യക്ഷനെ കൊണ്ടുവരാനാണ് നീക്കം. ദേശീയ വർക്കിങ്ങ് പ്രസിഡൻറ് പി.സി.ചാക്കോ ഗ്രൂപ്പ് യോഗം വിളിച്ചു. ഇന്ന് രാവിലെ 10.30ന് കലൂർ റിന്യൂവൽ സെന്ററിലാണ് ചാക്കോ അനുകൂലികളുടെ യോഗം. പി.സി.ചാക്കോ തന്നെ അധ്യക്ഷ പദവി ഏറ്റെടുത്തേക്കും. നാളെ എ.കെ.ശശീന്ദ്രൻ പക്ഷം കോഴിക്കോട്ടും യോഗം വിളിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ ‘സംപൂജ്യരായി’പ്പോയ മറ്റ് ഘടകകക്ഷികളുമായി ചേർന്ന് പുതിയ പാർട്ടിയുണ്ടാക്കാനാണ് നീക്കം. അതേസമയം ഗ്രൂപ്പ് യോഗം താൻ വിളിച്ചിട്ടില്ലെന്ന് എകെ ശശീന്ദ്രൻ വ്യക്തമാക്കി. കനത്ത തോൽവി ആണ് ഉണ്ടായത്. അത് ചർച്ച ചെയ്യണം. തോൽവിയുടെ കാരണം കണ്ടെത്തി പരിഹരിച്ചു സംഘടന മുന്നോട്ട് പോകണമെന്ന് എകെ ശശീന്ദ്രൻ പറഞ്ഞു. നേതാക്കളെ കാണാൻ പ്രവർത്തകർ വരും, അതിൽ അസ്വഭാവികതയില്ലെന്നും പ്രവർത്തകരെത്തുന്നത് ആശയവിനിമയം നടത്താനാണെന്നും അദേഹം പറഞ്ഞു .അതേസമയം എൻസിപി ദേശീയ നേതൃത്വത്തിലെ ഭിന്നതയിലും തീരുമാനമായി. തെറ്റിദ്ധാരണകൾ തീർത്തെന്ന് മുതിർന്ന നേതാവ് സുനിൽ തത്കരെ അറിയിച്ചു. ദേശീയ ഭാരവാഹികളുടെ പട്ടികയിൽ നിന്ന് പ്രഫുൽ പട്ടേലിനെയും തന്നെയും മാറ്റിയത് ഉടൻ തിരുത്തും. തിരഞ്ഞെടുപ്പ് കമ്മീഷന് പുതിയ കത്ത് ഉടൻ നൽകും. എൻസിപികളുടെ ലയനം ഇനി ഇല്ല. എൻസിപി എൻഡിഎയിൽ ഉറച്ചു നിൽക്കുമെന്നും തത്കരെ വ്യക്തമാക്കി.








