Headlines

‘കളി കാണരുതെന്നോ കളിക്കരുതെന്നോ പറഞ്ഞിട്ടില്ല; വിമർശിച്ചത് അനാവശ്യ പണം ചിലവാക്കലുകളെ’; അബ്ദുസമദ് പൂക്കോട്ടൂർ

 

മലപ്പുറത്തെ ലോകകപ്പ് ഫ്‌ളക്സ് പോരിനെതിരായ പരാമർശത്തിൽ വിശദീകരണവുമായി എസ്‌വൈഎസ്‌ സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. കളി കാണരുതെന്നോ കളിക്കരുതെന്നോ പറഞ്ഞിട്ടില്ല. അനാവശ്യ പണം ചിലവാക്കലുകളെയാണ് വിമർശിച്ചതെന്നും മറ്റ് ജില്ലാക്കാർക്കിടയിൽ ഇത്രയും താരാരാധന ഇല്ലെന്നും അബ്ദുസമദ് പൂക്കോട്ടൂർ .ലോകകപ്പ് ഫ്‌ളക്സ് യുദ്ധതിനെതിരെ എസ്‌വൈഎസ്‌ സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ നടത്തിയ പ്രസ്താവനക്കെതിരെ കളിയാരാധകർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു. ഇതിലാണ് അബ്ദുസമദ് പൂക്കോട്ടൂരിന്റെ വിശദീകരണം.

 

പള്ളിയിലേക്കോ മദ്രസയിലേക്കോ 10 രൂപ തരാത്തവർ ഫ്‌ളക്സ് സ്ഥാപിക്കാൻ കണക്കില്ലാത്ത പണം ചിലവഴിക്കുന്നുവെന്നും. ഇന്ത്യ ലോകകപ്പിൽ കളിക്കുന്നുണ്ടെങ്കിൽ ആരാധിക്കുന്നതിൽ കുഴപ്പമില്ലായിരുന്നു എന്നുമാണ് അബ്ദുസമദ് പൂക്കോട്ടൂർ വിശദീകരിച്ചിരുന്നത്.ഫുട്ബോൾ കളി കാണുന്നതിലോ കളിക്കുന്നതിലോ യാതൊരു തെറ്റുമില്ലെന്നും, എന്നാൽ അതിന് പിന്നാലെയുള്ള ഇത്തരം അനാവശ്യമായ ആരാധനയും ഭ്രാന്തും കുറയ്ക്കണമെന്നം അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞിരുന്നു.