കുംഭമേളയിലെ വൈറൽ താരത്തിന് സുരക്ഷയൊരുക്കാൻ പൊലീസ്
കുംഭമേളയിലെ വൈറൽ താരത്തിന് സുരക്ഷയൊരുക്കാൻ തയ്യാറാണെന്ന് കൊച്ചി സിറ്റി പൊലീസ്. എന്നാൽ പെൺകുട്ടി എവിടെയാണെന്ന് അറിയില്ല. വിവരങ്ങൾ തേടി പെൺകുട്ടിയുടെ അഭിഭാഷകന് പൊലീസ് നോട്ടീസ് അയച്ചു. പെൺകുട്ടിയ്ക്ക് സുരക്ഷ ഒരുക്കാൻ ഹൈകോടതിയാണ് സെൻട്രൽ പോലീസിന് നിർദേശം നൽകിയത്. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടികാണിച്ച് പെൺകുട്ടി ഹർജി നൽകിയിരുന്നു. ജൂണ്‍ പത്തിന് പെണ്‍കുട്ടിയുടെ മൊബൈലില്‍ ഭീഷണി സന്ദേശം എത്തിയിരുന്നു. പാകിസ്താന്‍കാരനെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ വെടിവെച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി. ബിജെപി, പ്രധാനമന്ത്രി നരേന്ദ്ര മോദി ,യുപി…
