കാരുണ്യത്തിന്റെ കർഷക മാതൃകയുമായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സത്യൻ പൂക്കോട്ടൂർ

 

കോവിഡ് 19 മഹാമാരിമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് മൊറയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സത്യൻ പൂക്കോട്ടൂർ തൻ്റെ ഒരു ഏക്കറിൽ കൃഷി ചെയ്ത കപ്പ ഡിസിസി കൺട്രോൾ റൂമിലേക്ക് സൗജന്യമായി നൽകി. പൂക്കോട്ടൂർ പഞ്ചായത്തിൽ പത്താം വാർഡിൽ മുണ്ടുതൊടിക പാടശേഖര സമിതി ചെയർമാൻ കൂടിയായ മൊറയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഒരു ഏക്കറിൽ ചെയ്ത കപ്പ കൃഷി ഡിസിസി കൺട്രോൾ റൂം വഴി മൊറയൂർ, പൂക്കോട്ടൂർ, പുൽപ്പറ്റ എന്നീ മൂന്ന് പഞ്ചായത്തുകളിൽ സൗജന്യമായി വിതരണം ചെയ്തത്.

മലപ്പുറം ഡിസിസി കോവിഡ് കൺട്രോൾ റൂം കോഡിനേറ്റർ കൂടിയായ ഡിസിസി ജനറൽ സെക്രട്ടറി സക്കീർ പുല്ലാര, മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അജ്മലിന് കപ്പ നൽകി വിതരണോദ്ഘാടനം ചെയ്തു. പൂക്കോട്ടൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഹാറൂൺ റഷീദ്, പുൽപ്പറ്റ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സനാവുള്ള മാസ്റ്റർ എന്നിവർ വിതരണം ചെയ്യുവാനുള്ള കപ്പ ഏറ്റുവാങ്ങി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി, യൂത്ത് കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യൂത്ത് കെയർ വഴിയുമാണ് കപ്പ വിതരണം ചെയ്യുന്നത്.

നെല്ലും, പച്ചക്കറികളും, കപ്പയും ഒക്കെ സാധാരണയായി മുണ്ടിതൊടിക പാടത്തിൽ കൃഷി ചെയ്യുന്ന കർഷകനാണ് സത്യൻ പൂക്കോട്ടൂർ. കെപിസിസിയുടെ നിർദ്ദേശപ്രകാരം ഡിസിസിയിൽ ആരംഭിച്ച കോവിഡ് കൺട്രോൾ റൂം തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കൂടിയായ സത്യൻ പൂക്കോട്ടൂർ കൃഷിചെയ്ത കപ്പ കോവിഡ മഹാമാരി മൂലം ദുരിതമനുഭവിക്കുന്നവർക്ക് വിതരണം ചെയ്യുവാൻ വേണ്ടി കപ്പ് ഡിസിസി കോവിഡ് കൺട്രോൾ റൂമിന് കൈമാറുവാൻ തീരുമാനിച്ചത്.

മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഏറ്റുവാങ്ങിയ കപ്പ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് ടിപി യൂസഫ് മൊറയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് കെകെ മുഹമ്മദ് റാഫിക്ക് വിതരണം ചെയ്യുവാൻ വേണ്ടി കൈമാറി. മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അബൂബക്കർ ഹാജി, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ആനകചേരി മുജീബ്, യൂത്ത് കോൺഗ്രസ് ഭാരവഹികളായ സുലൈമാൻ വി പി, ഫായിസ് പെരുമ്പിലായി എന്നിവർ കപ്പ വിതരണത്തിന് നേതൃത്വം കൊടുത്തു.