Headlines

ശബരിമല സ്വർണ്ണക്കൊള്ള: പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് SIT; കുറ്റപത്രം നൽകുന്ന നടപടികൾ വേഗത്തിലാക്കാൻ നീക്കം

ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി. 2025 ലെ വിവരങ്ങളാണ് തേടിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അജി കുമാറിനെയും ചോദ്യം ചെയ്തു. കുറ്റപത്രം നൽകുന്ന നടപടികൾ വേഗത്തിലാക്കാനും എസ്ഐടി നീക്കം.

മുൻപ് രണ്ടു തവണ പി.എസ് പ്രശാന്തിൽ നിന്നും വിവരം തേടിയിരുന്നു. 2025 ൽ വീണ്ടും ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണ പാളികൾ കൊടുത്തു വിടാനുള്ള നീക്കമാണ് എസ്ഐടി പരിശോധിച്ചത്. നേരത്തെ എസ്‌ഐടിയുടെ അന്വേഷണം നിലച്ചതായി വാർത്തകൾ വന്നിരുന്നു. എസ്‌ഐടിക്ക് ഇതുവരെ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ആറ് മാസമായിട്ടും കുറ്റപത്രം നൽകിയില്ല. അഞ്ച് പേരുടെ കൂടി അറസ്റ്റ് ഉണ്ടാകുമെന്ന് ഹൈക്കോടതിയെ എസ്ഐടി അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലായിരുന്നു.ജംഷഡ്പൂരിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനാഫലം ലഭിച്ച ശേഷം തുടർനടപടിയെന്നാണ് എസ്ഐടി നൽകിയിരുന്ന വിശദീകരണം. കുറ്റപത്രം നൽകണമെങ്കിൽ പ്രതികൾക്കെതിരായ പ്രോസിക്യൂഷൻ അനുമതി വാങ്ങണം. അതിനുള്ള അപേക്ഷ പോലും തയാറാക്കിയിട്ടില്ല. അപേക്ഷ നൽകിയാലും പുതിയ സർക്കാർ വരാതെ ഇനി പ്രോസിക്യൂഷൻ അനുമതി നൽകാനാവില്ല.