Headlines

മോദിയുടെ ‘മെലഡി’ സമ്മാനം: ആശയക്കുഴപ്പം നേട്ടമാക്കി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത കമ്പനി

 

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മെലഡി മിഠായി സമ്മാനം നൽകിയതിന് പിന്നാലെ, വിപണിയിലെ ആശയക്കുഴപ്പം നേട്ടമാക്കി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത കമ്പനി. പാർലെ ഇൻഡസ്ട്രീസ് എന്ന കമ്പനിയുടെ ഓഹരി മൂല്യത്തിൽ അഞ്ചു ശതമാനം വർദ്ധന. നിക്ഷേപകർ ഓഹരി വാങ്ങാൻ തിരക്കുകൂട്ടി. മെലഡി ചോക്ലേറ്റ് ഉണ്ടാക്കുന്ന കമ്പനി എന്ന് തെറ്റിദ്ധരിച്ചാണ് ഇത്. മെലഡി ചോക്ലേറ്റ് ഉണ്ടാക്കുന്നത് പാർലെ പ്രോഡക്ട്സ് എന്ന കമ്പനിയാണ്. ഇൻഫ്ര , റിയൽ എസ്റ്റേറ്റ് കമ്പനിയാണ് പാർലെ ഇൻഡസ്ട്രീസ്.(Wrong Parle stock jumps after PM Modi gifts Giorgia Meloni Melody toffees)

 

 

റോം സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് മെലഡി മിഠായി സമ്മാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറ്റലി സന്ദർശനത്തിനിടെയാണ് ലോക ശ്രദ്ധ ആകർഷിച്ച ഈ അപൂർവ നയതന്ത്ര നിമിഷം. ഇരുവരുടെയും പേരുകൾ ചേർത്തുള്ള Melodi’ സോഷ്യൽ മീഡിയ ട്രെൻഡിനെ ഓർമ്മിപ്പിക്കും വിധമാണ് മോദി മെലോനിക്ക് ‘മെലഡി’ മിഠായി സമ്മാനിച്ചത്. ‘സമ്മാനത്തിന് നന്ദി” എന്ന കുറിപ്പോടെ ജോർജിയ മെലോനി തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.മോദി തനിക്ക് വളരെ നല്ലൊരു ടോഫി കൊണ്ടുവന്നു’ എന്ന് മെലോനി വീഡിയോയിൽ പറയുന്നതും കേൾക്കാം. നിമിഷങ്ങൾക്കകം വീഡിയോ ആഗോളതലത്തിൽ വൈറലായി. ഇതോടെ മെലഡി മിഠായി നിർമാതാക്കളായ പാർലെയുടെ ഓഹരി വിലയിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. എന്നാൽ, മിഠായി നയതന്ത്രത്തിന് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ പ്രധാനമന്ത്രി വിദേശത്തുപോയി മിഠായി വിതരണം ചെയ്ത് റീൽസ് ചെയ്യുകയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.