എം ശ്രീ വിഷയത്തിൽ രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടെങ്കിൽ എൽഡിഎഫും യുഡിഎഫും തീർക്കട്ടെയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അത് മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കി. ഒപ്പിട്ടു ഒപ്പിട്ടില്ല എന്നൊക്കെ പറയുന്നത് വാദപ്രതിവാദങ്ങൾ മാത്രം. പി എം ശ്രീ ദേശീയ നയമാണ്, നടപ്പാക്കിയാൽ അത് കുഞ്ഞുങ്ങൾക്ക് ഉപകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
പി എം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റി രാഷ്ട്രീയ പോര് കടുക്കുകയാണ്. പദ്ധതി അടുത്ത ക്യാബിനറ്റിൽ ചർച്ച ചെയ്തു തുടർനടപടി തീരുമാനം വന്നതോടെയാണ് ആരോപണ പ്രത്യാരോപണങ്ങൾ കടുത്തത്. പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിന് നാല് മന്ത്രിമാരെ ഉൾപ്പെടുത്തിയുള്ള ഉപസമിതിയെയാണ് നിലവിൽ ചുമതലപ്പെടുത്തിയിട്ടുള്ളത്. നേരത്തെ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിച്ചിരുന്നെങ്കിലും അതിന്റെ നടപടിക്രമങ്ങൾ മുന്നോട്ടു പോയില്ല.എൽഡിഎഫ് സർക്കാർ പദ്ധതി ഒപ്പിട്ടതിനാൽ പ്രതിസന്ധി ഉണ്ടായി എന്ന വാദത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ് ഭരണപക്ഷം. മറ്റു വഴികൾ ഇല്ലാതെ മുന്നോട്ടുപോകുന്നു എന്ന് മുഖ്യമന്ത്രിയടക്കം വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തു. എന്നാൽ തീരുമാനത്തെ രൂക്ഷമായ വിമർശിച്ച് സിപിഐഎം- സിപിഐ നേതാക്കൾ രംഗത്തുവന്നു. യുഡിഎഫ് സംഘപരിവാറിന്റെ വഴങ്ങുന്നു എന്ന ആക്ഷേപമാണ് ഉന്നയിക്കുന്നത്. പദ്ധതി അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് മരവിപ്പിച്ചുകൊണ്ട് അന്ന് കേന്ദ്രത്തിന് കത്തയച്ചത് എന്നും പ്രതിപക്ഷം വാദിക്കുന്നു.







