സർക്കാരിന്‍റെ നവ കേരള സർവേ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ വിമർശനവുമായി നടൻ ജോയ് മാത്യൂ. നാട്ടുകാരുടെ നികുതിപ്പണമെടുത്ത് നവകേരള സർവ്വേ എന്ന ഉഡായിപ്പുമായി സ്വന്തം പാർട്ടിക്കാർക്ക് പുട്ടടിക്കാനും വോട്ടർമാരെ ചാക്കിലാക്കാനുമായി 20 കോടി ധൂർത്തടിക്കാൻ ഇറങ്ങിത്തിരിച്ചവരുടെ തലമണ്ട നോക്കിയാണ് ഹൈക്കോടതി വക ചുറ്റികയടിയെന്ന് ജോയ് മാത്യൂ ഫേസ്ബുക്കിൽ കുറിച്ചു.ചുറ്റിക കണ്ടെത്തിക്കൊടുത്ത അലോഷ്യസ് സേവ്യർ എന്ന കെ എസ് യു സംസ്ഥാന പ്രസിഡന്റ് ചുമ്മാ ഒരു മദ്രാവാക്യം വിളിയിൽ നിന്നല്ല വന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ താൻ കൈവരിച്ച അറിവ് കൊണ്ടുകൂടിയാണ് .പി എച് ഡി അലങ്കാരമായി കൊണ്ടുനടക്കുവാനുള്ളതല്ല എന്ന് അലോഷി തെളിയിച്ചിരിക്കുന്നുവെന്നും ജോയ് മാത്യു കുറിച്ചു. .
ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്
ചില മനുഷ്യരെ അഭിനന്ദിക്കാതിരിക്കാൻ വയ്യ .
നാട്ടുകാരുടെ നികുതിപ്പണമെടുത്ത്
നവകേരള സർവ്വേ എന്ന ഉഡായിപ്പുമായി സ്വന്തം പാർട്ടിക്കാർക്ക് പുട്ടടിക്കാനും
വോട്ടർമാരെ ചാക്കിലാക്കാനുമായി ഇരുപത് കോടി ധൂർത്തടിക്കാൻ
ഇറങ്ങിത്തിരിച്ചവരുടെ തലമണ്ട നോക്കി
ഹൈക്കോടതിയുടെ വക ചുറ്റികയടി.
ചുറ്റിക കണ്ടെത്തിക്കൊടുത്ത
അലോഷ്യസ് സേവ്യർ
എന്ന കെ എസ് യു സംസ്ഥാന പ്രസിഡന്റ് .
അലോഷ്യസ് ചുറ്റിക കണ്ടെത്തിയത് ചുമ്മാ ഒരു മദ്രാവാക്യം വിളിയിൽ നിന്നല്ല
സാമ്പത്തിക ശാസ്ത്രത്തിൽ താൻ കൈവരിച്ച അറിവ് കൊണ്ടുകൂടിയാണ് .പി എച് ഡി അലങ്കാരമായി കൊണ്ടുനടക്കുവാനുള്ളതല്ല എന്ന് അലോഷി തെളിയിച്ചിരിക്കുന്നു .
എജ്ജാതി ചുറ്റിക !









