മലമ്പുഴയില്‍ വിഎ അരുണ്‍കുമാര്‍ വരുമോ? പാര്‍ട്ടി പറയുന്നതാണ് എന്നും പ്രധാനമെന്ന് വിഎസിന്റെ മകന്‍
മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി വി എസ് അച്യുതാനന്ദന്റെമനസാക്ഷി സൂക്ഷിപ്പുകാരനും, പിഎയും ആയിരുന്ന എ സുരേഷ് എത്തുമെന്ന് ഉറപ്പായതോടെ വിഎസിന്റെ മകനെ കളത്തിലിറക്കാന്‍ സിപിഐഎം കരുനീക്കം. വിഎസിന്റെ മകനെ ഇത്തവണ മത്സരരംഗത്തേക്ക് കൊണ്ടുവരുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് സിപിഐഎം സംസ്ഥാന നേതൃത്വം നേരത്തെ വിലയിരുത്തിയത്. മലമ്പുഴയിലോ, കായംകുളത്തോ അരുണ്‍കുമാറിനെ പരിഗണിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ വിഎസുമായി ആത്മബന്ധം സൂക്ഷിക്കുന്ന മലമ്പുഴയില്‍ വിഎ അരുണ്‍കുമാര്‍ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. (Will VA Arunkumar be the CPIM…
