കൊല്ലത്ത് നൈറ്റ് ഡ്യൂട്ടിയ്‌ക്കെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം. സംഭവത്തില്‍ നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ നവാസിനെ സസ്‌പെന്‍ഡ് ചെയ്തു. കമ്മീഷണര്‍ക്ക് ഉദ്യോഗസ്ഥ നല്‍കിയ പരാതിയില്‍ ചവറ പൊലീസ് കേസെടുത്തു.
സേനയുടെ അന്തസിന് കളങ്കം ഉണ്ടാക്കുന്ന പ്രവര്‍ത്തി നവാസില്‍ നിന്നുണ്ടായിയെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. നവംബര്‍ ആറാം തീയതി പുലര്‍ച്ചെയായിരുന്നു സംഭവം. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഉദ്യോഗസ്ഥ പോകാനിറങ്ങുമ്പോഴാണ് നവാസിന്റെ ഭാഗത്ത് നിന്ന് അതിക്രമമുണ്ടായത്. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ഇയാള്‍ക്കെതിരെ മറ്റ് പരാതികള്‍ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.








