Headlines

പാലിയേക്കരയിൽ ടോൾ പ്ലാസ ജീവനക്കാർക്ക് മർദ്ദനം; CCTV ദൃശ്യങ്ങൾ

പാലിയേക്കരയിൽ ടോൾ പ്ലാസ ജീവനക്കാർക്ക് മർദ്ദനം. വെള്ള ഫോർച്യൂണർ കാറിൽ എത്തിയ സംഘം ഒരു പ്രകോപനവും ഇല്ലാതെ ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു. ഫാസ്റ്റ്ടാഗ് റീഡ് ചെയ്ത കാർ മുന്നോട്ട് നീക്കി നിർത്തിയ ശേഷം സംഘം കാറിൽ നിന്നിറങ്ങി മർദ്ദിക്കുകയായിരുന്നു. കസേരയിൽ വെറുതെ ഇരിക്കുന്ന ജീവനക്കാരനെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ടോൾ പ്ലാസയിലെ ബാരിക്കേടുകൾ തകർത്ത് വാഹനങ്ങളും കടത്തിവിട്ടു. സംഭവത്തിൽ ടോൾ പ്ലാസ അതികൃതർ പൊലീസിൽ പരാതി നൽകി .

Read More

പോറ്റിയെ കേറ്റിയെ’ പാരഡിയിൽ കേസെടുത്ത് പൊലീസ്‌, ഗാനരചയിതാവ് ഉൾപ്പെടെ നാല് പ്രതികൾ

പോറ്റിയെ കേറ്റിയെ’ പാരഡിയിൽ നാലുപേർക്കെതിരെ സൈബർ പോലീസ് കേസെടുത്തു. കേസില്‍ ഗാനരചയിതാവ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്തു. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍. മതവികാരം വൃണപ്പെടുത്തിയതിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കിയതിനുമാണ് കേസ്. ഗാനരചയിതാവിന്റെ പേര് ജി പി കുഞ്ഞബ്ദുള്ള എന്നാണെങ്കിലും എഫ്‌ഐആറില്‍ പേര് രേഖപ്പെടുത്തിയിരിക്കുന്നത് കുഞ്ഞുപിള്ള എന്നാണ്. ശബരിമല സ്വർണക്കൊള്ള പരാമർശിക്കുന്ന പാരഡി ഗാനത്തിന് എതിരെ കേസെടുക്കാമെന്ന് പൊലീസ് റിപ്പോർട്ട് വന്നിരുന്നു. സൈബർ ഓപ്പറേഷൻസ് വിഭാഗമാണ് സംസ്ഥാന പൊലീസ്…

Read More

കിഫ്‌ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസ്; മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകി

കിഫ്ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസിൽ മുഖ്യമന്ത്രി ഹൈക്കോടതിയിൽ. നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. കിഫ്‌ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് കാരണംകാണിക്കൽ നോട്ടീസ് അയച്ചത്. മസാലബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാൻ ഉപയോഗിച്ചെന്നും അത് ഫെമ ചട്ടലംഘനമാണെന്നും ആരോപിച്ചായിരുന്നു ഇ ഡി മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നോട്ടീസ് അയച്ചത് ഫെമ നിയമലംഘനം നടത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇന്നലെ ഇ ഡി സ്പെഷൽ ഡയറക്ടറുടെ കാരണം കാണിക്കൽ നോട്ടിസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിഫ്ബി കോടതിയെ…

Read More

ഡൽഹി വായു മലിനീകരണം; 10 മുതൽ 15 വർഷം വരെയുള്ള വാഹനങ്ങൾ നിരോധിക്കാൻ സുപ്രീംകോടതി അനുമതി

ഡൽഹി വായു മലിനീകരണത്തിൽ നടപടിയുമായി സുപ്രീംകോടതി. ബി എസ് -III വരെയുള്ള വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി അനുമതി നൽകി. 10 വർഷം പഴക്കമുള്ള ഡീസൽ 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾ നിരോധിക്കാനാണ് കോടതി അനുമതി. നേരത്തെ ഇത് വിലക്കിയ സുപ്രീംകോടതി ഉത്തരവ് പരിഷ്കരിച്ചാണ് നടപടി. ഡൽഹി സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം. അമിക്കസ് ക്യൂറിയും ഡൽഹി സർക്കാരിനെ പിന്തുണച്ചു. കഴിഞ്ഞ തവണ അമിക്കസ് ക്യൂറി വായു മലിനീകരണത്തിലെ ആശങ്ക…

Read More

‘വനിത ജീവനക്കാരിയെ കരോൾഗാന സംഘത്തിൽ നിന്ന് ഒഴിവാക്കി’; ഗണഗീതം ആലപിക്കണമെന്ന ആവശ്യത്തിൽ വിശദീകരണവുമായി BMS

തപാൽ വകുപ്പിന്റെ തിരുവനന്തപുരം മേഖലാ ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം ആലപിക്കണമെന്ന ആവശ്യത്തിൽ വിശദീകരണവുമായി ബിഎംഎസ്.ബിഎംഎസ് യൂണിയനിലെ വനിത ജീവനക്കാരിയെ കരോൾ ഗാനസംഘത്തിൽ നിന്ന് ഒഴിവാക്കിയതിനാലാണ് ആവശ്യം മുന്നോട്ടുവച്ചതെന്ന് ബിഎംഎസ് പ്രതികരിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ അല്ല ദേശഭക്തി ഗാനം പാടണമെന്ന് ആവശ്യപ്പെട്ടത്. ഇടത് യൂണിയനാണ് രാഷ്ട്രീയമായി ഉപയോഗിച്ചതെന്നും ബിഎംഎസ് സർക്കിൾ സെക്രട്ടറി എസ് രാജേന്ദ്ര പ്രസാദ് പറഞ്ഞു. ബിഎംഎസ് ആവശ്യത്തിൽ എതിർപ്പുമായി ഇടത് കോൺഗ്രസ് അനുകൂല സംഘടനകൾ രംഗത്ത് എത്തി.ഗണഗീതം ശാഖയിൽ പാടിയാൽ മതിയെന്നും നീക്കം യുവജനങ്ങളെ…

Read More

വധശ്രമക്കേസ്, ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ് ശിക്ഷ

വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു പ്രശാന്തിനാണ് തടവ് ശിക്ഷ. പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർക്ക് കോടതി ശിക്ഷ വിധിച്ചു. സിപിഐ എം പ്രവർത്തകൻ പി രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ.108000 രൂപ വീതം പിഴയും ഒടുക്കണം. 2007 ഡിസംബറിലായിരുന്നു പി രാജേഷിനെതിരായ വധശ്രമം നടന്നത്. തലശ്ശേരി നഗരസഭ കൊമ്മൽവയൽ വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടയാളാണ് യു പ്രശാന്ത്. യു പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി…

Read More

‘LDF- UDF സഖ്യത്തിന് എല്ലാ പിന്തുണയും, പാലക്കാട് BJP അധികാരത്തിൽ വരാതിരിക്കാൻ എന്ത് വിട്ട് വീഴ്ചക്കും തയ്യാർ’; മുസ്ലിം ലീഗ്

പാലക്കാട് നഗരസഭയിൽ സഖ്യത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് പാലക്കാട് ലീഗ് ജില്ലാ പ്രസിഡന്റ്. ബി ജെ പി അധികാരത്തിൽ വരാതിരിക്കാൻ എന്ത് വിട്ട് വീഴ്ചക്കും തയ്യാർ. കോൺഗ്രസും സിപിഐഎമ്മും തീരുമാനമെടുക്കണം. ഒരു മേശയ്ക്ക് ചുറ്റുമിരിക്കണമെങ്കിൽ ഇരിക്കാൻ തയാറാണെന്നും മരയ്ക്കാർ മാരായമംഗലം വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പ് ജയ പ്രതീക്ഷയുള്ള സീറ്റ് വേണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗ് വലിയ മുന്നേറ്റമുണ്ടാക്കി.നിലവിലെ മണ്ണാർക്കാടിന് പുറമെ ജയസാധ്യതയുള്ള സീറ്റ് ആവശ്യവും ലീഗ് മുന്നോട്ട് വച്ചു. മണ്ണാർക്കാട്, കോങ്ങാട് മണ്ഡലങ്ങളിലാണ്…

Read More

അയ്യപ്പ ഭക്തിഗാനം തിരഞ്ഞെടുപ്പ് പാരഡിയാക്കി സിപിഐഎമ്മും, മലപ്പുറത്തെ ലീഗ് നേതാക്കളുടെ പേര് എടുത്തുപറഞ്ഞ് പാട്ട് ഇറക്കി

അയ്യപ്പ ഭക്തിഗാനം തിരഞ്ഞെടുപ്പ് പാരഡിയാക്കി സിപിഐഎമ്മും. മലപ്പുറത്ത് താനാളൂർ പഞ്ചായത്തിലെ 17 ആം വാർഡിലാണ് അയ്യപ്പ ഭക്തി ഗാനത്തിന്റ പാരഡി ഇറക്കിയത്. ലീഗ് പ്രാദേശിക നേതാക്കളുടെ പേര് എടുത്തുപറഞ്ഞാണ് പാട്ട് ഇറക്കിയത്. നേതൃത്വത്തിന്റെ അറിവോടെ അല്ല പാട്ട് ഇറക്കിയതെന്നം സിപിഐഎം വിശദീകരണം. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ തന്നെയാണ് സിപിഐഎമ്മും അയ്യപ്പഭക്തി ഗാനത്തിന്റെ പാരഡിയിൽ പാട്ട് ഇറക്കിയിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയാഘോഷത്തിനായി ഒരുക്കിയ പാട്ടാണിത്. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മരുമകളാണ് ഇവിടത്തെ എൽഡിഎഫ് സ്ഥാനാർഥി. കഴിഞ്ഞ 22…

Read More

ശബരിമല സ്വർണക്കൊള്ള; എസ് ജയശ്രീയുടെ മുൻകൂർ ജാമ്യം നാളെ സുപ്രീംകോടതി പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ നാലാംപ്രതി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യം നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുക. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ മുൻകൂർ ജാമ്യം തേടിയത്. ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടർന്നാണ് ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്. അതിനിടെ കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ചെറിയൊരു ഇടവേളക്കുശേഷമാണ് ശബരിമല സ്വർണ തട്ടിപ്പ് കേസിൽ അന്വേഷണസംഘം വീണ്ടും അറസ്റ്റിലേക്ക് കടന്നത്.സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതിയായ ശ്രീകുമാറിനെ എസ്…

Read More

‘കേരള’യിലും കീഴടങ്ങൽ; കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനെ മാറ്റി

കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനെ സ്ഥലം മാറ്റി . ശാസ്താംകോട്ട DB കോളജിലേക്കാണ് തിരികെ നിയമിച്ചിരിക്കുന്നത്. അനിൽകുമാറിന്റെ അഭ്യർത്ഥന പ്രകാരമാണ് മാറ്റമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും മാസമായി സസ്പെൻഷനിൽ തുടരുന്നതിനിടയിലാണ് ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കാൻ സർക്കാർ ഉത്തരവ്. മോഹനൻ കുന്നുമ്മൽ ആണ് അനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തത്. അതേസമയം, രജിസ്ട്രാർ ആയി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും മാതൃ വകുപ്പിലേക്ക് മടങ്ങിപ്പോകണമെന്നും അനിൽകുമാർ താൽപ്പര്യം അറിയിച്ചെന്നും…

Read More