ന്യൂഡൽഹി∙ ഇന്ത്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത നിരവധി ലോകനേതാക്കൾക്ക് അസുഖം ബാധിച്ചെന്ന പ്രചാരണങ്ങൾ തള്ളി വിദേശകാര്യ മന്ത്രാലയം. ഇത്തരം റിപ്പോർട്ടുകൾ വ്യാജമാണെന്ന് മന്ത്രാലയം അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം പോസ്റ്റുകൾക്കെതിരെ മന്ത്രാലയത്തിന്റെ ഫാക്ട് ചെക്കിങ് വിഭാഗം മുന്നറിയിപ്പും നൽകി.
ബ്രിക്സ് ഉച്ചകോടി കഴിഞ്ഞ് മടങ്ങിയ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ പൊതുപരിപാടികളിൽനിന്ന് പിൻമാറിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ആരോഗ്യനില മോശമായതിനെ തുടർന്ന് പ്രസിഡന്റിനോട് വിശ്രമിക്കാൻ നിർദേശിച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചിരുന്നു. ഡപ്യൂട്ടി പ്രസിഡന്റ് പോൾ മഷാറ്റിലെയെയും ചെറിയൊരു ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണ്.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത നേതാക്കൾക്ക് അസുഖം? യാഥാർഥ്യം ഇങ്ങനെ; വിശദീകരിച്ച് കേന്ദ്രം









