Headlines

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടുക്കി, പത്തനംതിട്ട, ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലും മഴ പ്രവചനം ഉണ്ടായിരുന്നെങ്കിലും പിന്നീടത് പിൻവലിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ഇന്ന് അങ്ങനെയാകില്ലെന്ന് പ്രതീക്ഷിക്കാം. സംസ്ഥാനത്ത് ഇക്കൊല്ലത്തെ മഴക്കണക്ക് ആശങ്കപ്പെടുത്തുന്നതാണ്. തെക്ക് പടിഞ്ഞാറൻ മൺസൂണിന്റെ അവസാന ദിവസങ്ങളിലും പ്രതീക്ഷിച്ച മഴ ലഭിക്കാതായതോടെ കൊടുംചൂടാണ് അനുഭവപ്പെടുന്നത്. ഈ വർഷം മൺസൂൺ കേരളത്തിന് സമ്മാനിച്ചത് നിരാശ മാത്രമാണ്, വലിയ വരൾച്ചയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും.സെപ്റ്റംബർ…

Read More

മാസപ്പടി കേസ്: ‘ED ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചു’; മൊഴി പിൻവലിക്കൽ സത്യവാങ്മൂലത്തിൽ ശശിധരൻ കർത്ത

കൊച്ചി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ മൊഴി പകർപ്പിൽ, ഇഡി ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്ന് സിഎംആർഎൽ എംഡി ശശിധരൻ കർത്ത. ആശുപത്രിയിൽ കിടക്കയിൽ വെച്ചാണ് തന്നെ ചോദ്യം ചെയ്തത്. സിഎംആർഎൽ ഉദ്യോഗസ്ഥരുടെ മൊഴി എന്താണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ശശിധരൻ കർത്ത പറയുന്നു. 2024ൽ സഹോദരൻ വഴി ശശിധരൻ കർത്ത സമർപ്പിച്ച മൊഴി പിൻവലിക്കൽ സത്യവാങ്മൂലത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. സേവനമില്ലാതെ, ടി വീണയ്ക്ക് പണം നൽകിയെന്ന് ശശിധരൻ കർത്ത സമ്മതിച്ചെന്നാണ് ഇഡി വാദം. ഇത്…

Read More

വീട്ടിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി: വയനാട്ടിലെ വീട്ടിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ. എക്സൈസാണ് ആന്റോയെ അറസ്റ്റ് ചെയ്തത്. മെസിയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന കേസിലെ എസ്ഐടി പരിശോധനക്കിടെ കണ്ടെടുത്തത് 67 ലിറ്ററിലധികം മദ്യം. കളമശേരിയിലെ റിപ്പോർട്ടർ ചാനൽ ആസ്ഥാനത്തെ നാടകീയ രംഗങ്ങൾക്കൊടുവിലാണ് ആന്റോയെ കസ്റ്റഡിയിലെടുത്തത്. ആന്റോയുമായി എക്സൈസ് സംഘം വയനാട്ടിലേക്ക് തിരിക്കും. എറണാകുളം ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തിയാക്കി. മഹസർ വായിച്ച് കേട്ടിട്ടും എഫ്.ഐ.ആർ നൽകണമെന്നും അത് നൽകിയാൽ മാത്രമേ അറസ്റ്റിന് വഴങ്ങൂ…

Read More

‘ജമ്മു കശ്മീരും ലഡാക്കും അവിഭാജ്യ ഘടകങ്ങൾ’; പാക്ക് – ചൈന അതിർത്തി കമ്മിഷനെ തള്ളി ഇന്ത്യ

ന്യൂഡൽഹി ∙ പാക്കിസ്ഥാൻ-ചൈന സംയുക്ത അതിർത്തി കമ്മിഷനെ ശക്തമായി തള്ളിപ്പറഞ്ഞ് ഇന്ത്യ. ജമ്മു കശ്മീരും ലഡാക്കും പൂർണമായും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണെന്ന് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം വീണ്ടും വ്യക്തമാക്കി. അതിർത്തി കമ്മിഷന് യാതൊരുവിധ നിയമസാധുതയുമില്ലെന്ന് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. നിയമവിരുദ്ധമായും ബലപ്രയോഗത്തിലൂടെയും കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ പ്രദേശങ്ങളെക്കുറിച്ച് കരാറുകളിൽ ഏർപ്പെടാൻ പാക്കിസ്ഥാന് യാതൊരു അവകാശവുമില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അനധികൃതമായി കൈയേറിയ പ്രദേശങ്ങളുടെ നിലവിലെ സ്ഥിതി മാറ്റാനോ നിയമവിരുദ്ധ അധിനിവേശത്തിനു സാധുത നൽകാനോ ഉള്ള ശ്രമങ്ങളെ ഇന്ത്യ…

Read More

ഗോവിന്ദനെതിരെ നടപടി: സെക്രട്ടേറിയറ്റിലെ എതിർപ്പ് പിബി വകവച്ചില്ല, അന്ത്യം ശാസന

തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള പൊളിറ്റ്ബ്യൂറോ നിർദേശം നടപ്പാക്കിയത് സംസ്ഥാന സെക്രട്ടേറിയറ്റിലെ എതിർപ്പ് മറികടന്ന്. പിബിയുടെ തീരുമാനം ജനറൽ സെക്രട്ടറി എം.എ.ബേബി റിപ്പോർട്ട് ചെയ്തപ്പോൾ സെക്രട്ടേറിയറ്റ് യോഗത്തിൽ ശക്തമായ വിയോജിപ്പുണ്ടായി. എന്നാൽ തീരുമാനത്തിൽ പിബി ഉറച്ചുനിന്നു. കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് കോഴിക്കോട്ടെ വിശാലസമിതി യോഗത്തിന്റെ സമാപനദിവസം രാവിലെ ചേർന്ന സെക്രട്ടേറിയറ്റിലുണ്ടായത്. തളിപ്പറമ്പ് സീറ്റിൽ ഭാര്യ പി.കെ.ശ്യാമളയെ സ്ഥാനാർഥിയായി തീരുമാനിച്ചപ്പോൾ സംഘടനാ തത്വങ്ങൾ പാലിച്ചില്ലെന്നതടക്കമുള്ള വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച രാത്രി ചേർന്ന…

Read More