മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഏകദിന ക്രിക്കറ്റ് മതിയാക്കുന്നു. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ ഞായറാഴ്ച നടക്കുന്ന മത്സരത്തോടെ വിരമിച്ചേക്കും. 2027 ലോകകപ്പ് ടീമില്‍ പരിഗണിക്കേണ്ടെന്ന ബിസിസിഐ തീരുമാനത്തിന് പിന്നാലെയാണ് തീരുമാനം. ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തില്‍ രോഹിത് ശര്‍മ സലക്ടേഴ്‌സിനെ അതൃപ്തി അറിയിച്ചിരുന്നു.
2027 ലോകകപ്പ് കളിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്ന് രോഹിത് ശര്‍മ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഫിറ്റ്‌നസില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും തിരിച്ചുവരുമെന്നുമെല്ലാം രോഹിത് അടുത്തിടെ പറഞ്ഞിരുന്നു. കഴിഞ്ഞ കാലങ്ങളിലൊക്കെ രോഹിത്തിന്റെ ബോഡി ട്രാന്‍സിഷന്‍ അടക്കം ആരാധകര്‍ക്ക് വിസ്മയമായിരുന്നു. എന്നാല്‍ ഐപിഎല്ലിനിടെ അദ്ദേഹത്തിന് വീണ്ടും പരുക്കേറ്റു.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ അദ്ദേഹത്തിന് തിളങ്ങാനായില്ല. രോഹിത്തിനെ എങ്ങനെയെങ്കിലും പുറത്താക്കണമെന്ന വാശിയിലാണ് ബിസിസിഐ എന്നടക്കം ആരാധകര്‍ക്കിടയില്‍ വിമര്‍ശനമുണ്ട്. ഞായറാഴ്ചയാണ് ഇന്ത്യ ഇംഗ്ലണ്ട് അവസാന ഏകദിനം. ലോര്‍ഡ്‌സിലാണ് മത്സരം. ഞായറാഴ്ച വിമരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.






