മങ്കട സദാചാര കൊലക്കേസിൽ അഞ്ചുപ്രതികൾ കുറ്റക്കാരെന്ന് മഞ്ചേരി കോടതി. ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി അബ്ദുൽ ഗഫൂര്‍, മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈൻ, അഞ്ചാംപ്രതി മുഹമ്മദ് സുഹൈൽ എന്നിവരാണ് കുറ്റക്കാർ. കേസിൽ മൂന്ന് പ്രതികളെ വെറുതെ വിട്ടു. ഇവരുടെ ശിക്ഷാവിധി ഈ മാസം 20ന് പ്രഖ്യാപിക്കും. സദാചാര പൊലീസിങ് ചമഞ്ഞ് മങ്കട കൂട്ടിൽ നസീര്‍ ഹുസൈനെ മര്‍ദ്ദിച്ചു കൊന്നു എന്നാണ് കേസ്. സുഹൃത്തായ യുവതിയുടെ വീട്ടിൽ പോയതിൻറെ പേരിലായിരുന്നു മര്‍ദ്ദനം. 2016 ജൂൺ 28ന് ആയിരുന്നു കൊലപാതകം.
മങ്കട സദാചാര കൊലക്കേസ്; 5 പ്രതികൾ കുറ്റക്കാർ, ശിക്ഷാവിധി 20 ന്






