Headlines

ചൂരൽമല ദുരന്തബാധിതർക്ക് ഇപ്പോഴും സഹായം എത്തിക്കാൻ സർക്കാരിനായിട്ടില്ല, യുഡിഎഫിന് അനുകൂലമായ വിധിയെഴുത്ത് വയനാട്ടിൽ ഉണ്ടാകും; ടി സിദ്ദിഖ് MLA

യുഡിഎഫിന് അനുകൂലമായ വിധിയെഴുത്ത് വയനാട്ടിൽ ഉണ്ടാകുമെന്ന് ടി സിദ്ദിഖ് MLA. ശബരിമല വിഷയവും ബ്രഹ്മഗിരി വിഷയവും സജീവ ചർച്ചയായി. സർക്കാരിനെതിരായ ജനവിധിയാണ് സംഭവിക്കുക. യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണ്. ചൂരൽമല ദുരന്തബാധിതർക്ക് ഇപ്പോഴും സഹായം എത്തിക്കാൻ സർക്കാരിനായിട്ടില്ല

അതേസമയം വയനാട് ദുരന്തബാധിതര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് വീട് നിര്‍മിക്കുന്ന സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ ഈ മാസം നടത്തുമെന്ന് ടി സിദ്ദിഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഥലത്തിന്റെ അഡ്വാന്‍സ് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 28ന് കോണ്‍ഗ്രസ് ജന്മദിനത്തില്‍ വീടുകളുടെ നിര്‍മ്മാണം തുടങ്ങാനാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറാക്കാന്‍ തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഭൂമി തോട്ടഭൂമിയല്ലെന്നും അക്കാര്യം പാര്‍ട്ടി പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ട്. 3 വാര്‍ഡുകളിലെ മുഴുവന്‍ ആളുകളെയും ദുതിബാധിതരായി ഉള്‍പ്പെടുത്തമെന്ന പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയിരിക്കുകയാണ്.

എന്നാല്‍, സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ ദുരന്തബാധിതരെയും കോണ്‍ഗ്രസ് ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രഹ്മഗിരി, ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. സംസ്ഥാന നേതൃത്വം ശബരിമല കൊള്ള നടത്തുമ്പോള്‍ ജില്ല കമ്മിറ്റി ബ്രഹ്മഗിരി കൊള്ള നടത്തുകയാണെന്നും സിദ്ദീഖ് പറഞ്ഞു.