6 സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി; കേരളത്തിൽ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കും
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദഭരണ പ്രദേശത്തും എസ്ഐആർ നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി ഒരാഴ്ച കൂടി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. യുപിയിൽ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് രണ്ടാഴ്ച നീട്ടിയപ്പോൾ പശ്ചിമബംഗാളിന്റെ ആവശ്യം കമ്മീഷൻ തള്ളി. കേരളത്തിൽ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. എസ്ഐആർ ചർച്ചയിൽ പാർലമെൻറിൽ ഭരണ പ്രതിപക്ഷ വാക്പോര് തുടരുകയാണ്. എസ്ഐആർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള മേലുദ്യോഗസ്ഥരുടെ സമ്മർദം താങ്ങാനാകാതെ വിവിധ സംസ്ഥാനങ്ങളിലായി ബിഎൽഒമാർ ആത്മഹത്യ ചെയ്തതുൾപ്പടെ ഗുരുതര പരാതികൾ…
