Headlines

സംശയമൊന്നും ഇല്ലല്ലോ.. അല്ലേ; സംഭാവന കൊള്ളയ്ക്ക് പിന്നാലെ അയോധ്യയില്‍ സംഭാവന എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി

 

സംഭാവന കൊള്ളയ്ക്ക് പിന്നാലെ അയോധ്യയില്‍ കൂട്ട രാജി. കാണിക്ക എണ്ണുന്ന വിഭാഗത്തിലെ 24 ഓളം ജീവനക്കാര്‍ രാജിവച്ചു. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയാണ് കാണിക്ക എണ്ണുന്ന വിഭാഗത്തിലെ 24 ഓളം ജീവനക്കാരുടെ രാജി. ജോലി സമയം നീട്ടി, ശമ്പളം വെട്ടിക്കുറച്ചു, അവധി കുറച്ചു എന്നിവ ആരോപിച്ചാണ് ജീവനക്കാര്‍ രാജി നല്‍കിയത്. പ്രതിഷേധം അറിയിച്ചുവെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ജീവനക്കാരുടെ വിശദീകരണം.

 

 

അതേസമയം, സംഭാവന കൊള്ളയില്‍ അറസ്റ്റിലായ പ്രതി അനുകല്‍പ് മിശ്ര മോഷ്ടിച്ച പണം ഓഹരി വിപണിയില്‍ നിക്ഷേപിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് രേഖകളും അന്വേഷണസംഘം പരിശോധിക്കുകയാണ്. ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായി, മുന്‍ ട്രസ് അംഗം അനില്‍ മിശ്ര, പ്രത്യേക ക്ഷണിതാവ് ഗോപാല്‍ റാവു എന്നിവരുടെ വിഐപി ദര്‍ശനത്തിനായി പാസുകള്‍ നല്‍കാന്‍ ഉപയോഗിച്ചിരുന്ന ഡിജിറ്റല്‍ ഐഡികള്‍ പ്രവര്‍ത്തന രഹിതമാക്കി.

 

അറസ്റ്റിലായ പ്രതികളുമായി ബന്ധപ്പെട്ട മുപ്പതോളം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകളും അന്വേഷണസംഘം പരിശോധിക്കുന്നു. സംഭാവന ക്രമക്കേടുയര്‍ന്ന ഉത്തരാഖണ്ഡ് ബദരിനാഥ് ക്ഷേത്രത്തിലും മധ്യപ്രദേശിലെ ബാഗ്ലമുഖി ക്ഷേത്രത്തിലും എസ്‌ഐടി അന്വേഷണം ആരംഭിച്ചു.