റണ്‍വേയില്‍ നിന്ന് ഉയര്‍ന്നു, പറക്കാനായില്ല; തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. റണ്‍വേയില്‍ നിന്ന് വിമാനം ഉയരാന്‍ ശ്രമിച്ചെങ്കിലും യാത്ര തുടരാനാകാതെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥയാണോ കാരണമെന്ന് പരിശോധിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് 2980 നമ്പര്‍ വിമാനമാണ് തിരിച്ചിറക്കിയത്. റണ്‍വേയില്‍ നിന്ന് പറന്നുയരാണ് ശ്രമിച്ച് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു സംഭവമെന്ന് ഒരു യാത്രക്കാരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പറന്നുയരാന്‍ വേഗത കൂട്ടിയ വിമാനം, പ്രശ്‌നങ്ങളെ തുടര്‍ന്ന് ഉടന്‍ വേഗത കുറക്കുകയായിരുന്നു….
