കൊച്ചി: സിഎംആർഎൽ- എക്സാലോജിക് ഇടപാടിലെ ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഉത്തരവ് സർക്കാരിന് തിരിച്ചടിയല്ല. നേരത്തെ കേസിലെ നടപടികൾ സ്വീകരിച്ചത് നിയമോപദേശം അനുസരിച്ചാണെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് നേതാക്കളിലേക്കും അന്വേഷണം വന്നാലും കോടതി വിധികളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുക. ഹൈക്കോടതിയുടെ വിധി പരിശോധിച്ച ശേഷം നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി നിർദ്ദേശത്തോടെ ഇതുവരെ എക്സാലോജിക് കമ്പനിയിലും വീണാ ടിയിലും കേന്ദ്രീകരിച്ചിരുന്ന മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയനിലേക്കും സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.എ മുഹമ്മദ് റിയാസിലേക്കും കേന്ദ്രീരിക്കുകയാണ്. രാഷ്ട്രീയ സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് സർക്കാർ എടുക്കാൻ മടിച്ച കേസാണ്,ഹൈകോടതി നിർദ്ദേശത്തെ തുടർന്ന് ഇപ്പോൾ രജിസ്റ്റർ ചെയ്യേണ്ടി വരുന്നത്.അഴിമതി നിരോധന നിയമ പ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.സിപിഐഎമ്മിന്റെ ഇതുവരെയുളള നിലപാട് അനുസരിച്ച് അഴിമതി കേസിൽ പ്രതിയാകുന്നവരെ പാർലമെന്ററി പദവികളിൽ തുടരാൻ അനുവദിക്കാറില്ല. ലാവ്ലിൻ കേസിൽ പിണറായി പ്രതിയായപ്പോൾ ഈ നിലപാട് ചൂണ്ടിക്കാട്ടിയപ്പോൾ പാർലമെൻററി പദവികളിൽ അല്ലല്ലോ എന്നായിരുന്നു ദേശിയ നേതൃത്വത്തിന്റെ പ്രതികരണം. ഇപ്പോഴും ഈ കേസിൻെറ പേരിൽ പിണറായിയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നീക്കാനിടയില്ല.കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന വാദം ഉയർത്തി പ്രതിരോധിക്കാനാണ് സാധ്യത. എന്നാൽ കോടതി നിർദ്ദേശ പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസിനെ എങ്ങനെ രാഷ്ട്രീയ പ്രേരിതം എന്ന് വിശേഷിപ്പിച്ച് എതിരിടും എന്നതും പ്രശ്നമാണ്.









