Headlines

ഫ്രഞ്ച് നഗരങ്ങളിൽ തെരുവിലിറങ്ങി വിദ്യാർഥികൾ; കണ്ണീർവാതക പ്രയോഗം; കൗമാരപ്രക്ഷോഭം ബെൽജിയത്തിലേക്കും

പാരിസ് ∙ ഫ്രാൻസിൽ പഠനം മുടക്കി തെരുവിലിറങ്ങിയ ഹൈസ്കൂൾ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധ സമരങ്ങൾക്ക് മൂന്നാം ആഴ്ചയിലും ശമനമില്ല. അധ്യാപകക്ഷാമവും തകർന്നു വീഴാറായ കെട്ടിടങ്ങളുമുൾപ്പെടെ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രക്ഷോഭത്തിനു പിന്നാലെ, സർക്കാ‍ർ അനങ്ങിയെങ്കിലും വ്യക്തതയില്ലാത്ത ഉറപ്പുകൾ വിദ്യാർഥി രോഷം വീണ്ടും ആളിക്കത്തിച്ചു. പാരിസിൽ വിദ്യാർഥികൾക്കുനേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ സ്കൂൾ വിദ്യാ‍ർഥികൾ പ്രതിഷേധിച്ചു. നൂറിലേറെപ്പേർ അറസ്റ്റിലായി. ഫ്രാൻസിൽ വ്യാഴാഴ്‌ച 224 ഹൈസ്കൂളുകളാണ് അടഞ്ഞുകിടന്നത്. വിദ്യാർഥികൾക്കു പിന്തുണയുമായി അധ്യാപകരും രംഗത്തുണ്ട്. വിദ്യാർഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്നാണു പൊതുജനാഭിപ്രായം.

Read More

220 സീറ്റുകളുമായി പുതിയ കോച്ച്, 10 എണ്ണം മാറ്റി, ബാക്കിയും നീക്കും; വേണാട് എക്സ്പ്രസിൽ കൂടുതൽ സീറ്റുള്ള പുതിയ കോച്ചുകൾ

തിരുവനന്തപുരം ∙ തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുന്ന ജനറൽ സിറ്റിങ് കോച്ചുകൾ ഉൾപ്പെടുത്തിത്തുടങ്ങി. 10 കോച്ചുകളാണ് ഇന്നലെ മാറ്റിയത്. നേരത്തേ ഒരു കോച്ചിൽ 108 പേർക്ക് ഇരുന്നും 42 പേർക്കു നിന്നും യാത്രചെയ്യാൻ കഴിയുമായിരുന്നെങ്കിൽ പുതിയ കോച്ചിൽ 220 പേർക്ക് ഇരുന്നും 50 മുതൽ 70 വരെ പേർക്ക് നിന്നും യാത്രചെയ്യാനും കഴിയും. ഘട്ടംഘട്ടമായി ബാക്കി ജനറൽ കോച്ചുകളും മാറ്റുമെന്ന് അധികൃതർ പറഞ്ഞു.ജനശതാബ്ദി ട്രെയിനിൽ പുഷ്ബാക് സീറ്റുള്ള കോച്ചുകൾ അടുത്തയാഴ്ച ഉൾപ്പെടുത്തും. 16 കോച്ചുകളാണ്…

Read More

ഡിയുടെ കത്ത്: പിണറായിക്കും മറ്റുമെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്യുന്ന ഹർജിയിൽ ഇന്നു വിധി

കൊച്ചി ∙ ഇ.ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ, മരുമകൻ മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കാത്തതു ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഇ.ഡി നൽകിയ കത്തിൽ ഗുരുതരമായ കുറ്റകൃത്യമാണു വെളിപ്പെടുന്നതെന്നും എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിനു മുൻപ് പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി അഡ്വ.കെ.എം.ഷാജഹാൻ നൽകിയ ഹർജിയിലാണു ജസ്റ്റിസ് എ.ബദറുദ്ദീൻ വിധി പറയുന്നത്.അന്വേഷണത്തിൽ കണ്ടെത്തിയ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് ഇ.ഡി നൽകിയ…

Read More

എച്ച്1ബി വീസക്കാർക്ക് ഗ്രീൻ കാർഡ്: ഇന്ത്യൻ ഐടി കമ്പനികളെ പദ്ധതിയിൽനിന്ന് പുറത്താക്കി

വാഷിങ്ടൻ ∙ എച്ച്1ബി വീസയിൽ ജോലി ചെയ്യാനെത്തുന്ന വിദേശികളായ ഇന്ത്യൻ ഐടി പ്രഫഷനലുകൾക്ക് സ്ഥിരതാമസാനുമതിയായ ഗ്രീൻ കാർ‍ഡിന് അപേക്ഷിക്കാൻ തടസ്സമാകുന്ന സുപ്രധാന നീക്കവുമായി യുഎസ് ഭരണകൂടം. മൈക്രോസ്ഫ്റ്റ്, അഡോബി, ക്യാപ്ജെമിനൈ എന്നിവയ്ക്കുപുറമേ കോഗ്നിസന്റ്, ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്സിഎൽ എന്നീ ഇന്ത്യൻ കമ്പനികളെയും പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽനിന്നു സസ്പെൻഡ് ചെയ്തു. പെർമനന്റ് ലേബർ സർട്ടിഫിക്കേഷനു പുറത്തുള്ള കമ്പനികൾക്ക് അവരുടെ ജീവനക്കാർക്കായി ഗ്രീൻ കാർ‍ഡിന് അപേക്ഷിക്കാനാകില്ല. അമേരിക്കക്കാർക്കു കിട്ടേണ്ട ജോലി തട്ടിയെടുക്കുന്നെന്ന് ആരോപിച്ചാണ് ഈ 8 കമ്പനികൾക്കെതിരെയുള്ള…

Read More

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; വൻ സമരപരിപാടികളുമായി ഇന്ത്യ സഖ്യം

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും വൻ സമരപരിപാടികളുമായി ഇന്ത്യ സഖ്യം. രാജ്യ തലസ്ഥാനത്തെ ഏറ്റവും തന്ത്ര പ്രധാന മേഖലയിലാണ് പ്രതിഷേധം നടക്കാൻ പോകുന്നത്. രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനാണ് നീക്കം. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പാർലമെന്റിന്റെ സെൻട്രൽ ഹാളിലേക്ക് എംപിമാരോട് എത്തിച്ചേരാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസേനയെ അടക്കം അണിനിരത്തി കനത്ത സുരക്ഷാ വലയത്തിലാണ് രാജ്യ തലസ്ഥാനം. മമതാ ബാനർജി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ സമരത്തിൽ അണിനിരന്നേക്കും. ഇന്നലെ…

Read More