Headlines

കേരളത്തില്‍ SIRമായി ബന്ധപ്പെട്ട് പരാതിയില്ല, ഖര്‍ഗെ പറഞ്ഞത് ഇവിടുത്തെ കാര്യമല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്ഐആർ സംബന്ധിച്ച് കേരളത്തിൽ വലിയ പരാതികൾ ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ആകെ പരാതി കൊടുത്തത് യുഡിഎഫാണ്. ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. സുതാര്യത ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. എസ്ഐആറിനു ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളും റദ്ദാക്കണമെന്ന് മല്ലികാർജുന ഖാർഗെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടർ പട്ടികയെയും അട്ടിമറിച്ച് 102 സീറ്റ് നേടി അധികാരത്തിലെത്തിയ ആളാണ് ഇവിടെ ഇരിക്കുന്നത്. ശ്രദ്ധിച്ചു നോക്കണം. അടൂർ പ്രകാശിൻ്റെ വിമർശനത്തിലും അദ്ദേഹം പ്രതികരിച്ചു. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ല. രണ്ടു കൈയും കൂട്ടി അടിച്ചാലേ ശബ്ദമുണ്ടാകു. ഞാൻ വിമർശനത്തിന് അതീതനല്ല. പരിചയസമ്പന്നർ ഉള്ള മന്ത്രിസഭയാണിത്. സീനിയേഴ്സ് ഉണ്ട്.

എല്ലാവരുമായി ആലോചിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നത്. തെറ്റ് ചെയ്യാത്തതിന് വിമർശിച്ചാൽ ഞാൻ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തും.നയപരമായ കാര്യങ്ങൾ പാർട്ടിയെ അറിയിക്കും. പാർട്ടി നേതാക്കളുടെ ക്രോസ് സെക്ഷൻ ആണ് മന്ത്രിസഭയിൽ. പരിചയസമ്പന്നരായ നേതാക്കൾ ഏറെയുണ്ട്. സീനിയറായ നേതാക്കളും യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷനും ഉണ്ട്. ഞാൻ വിമർശനത്തിന് അതീതനല്ല. എൻറെ ശൈലി ഇതുതന്നെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇക്കാര്യത്തിൽ ഹൈക്കമാൻഡ് വിശദീകരണം തേടിയിട്ടില്ല. അതുകൊണ്ട് താൻ ഇക്കാര്യം സംസാരിച്ചിട്ടില്ല. നയപരമായ കാര്യങ്ങൾ പാർട്ടിയോട് ആലോചിക്കും. ദൈനംദിന കാര്യങ്ങൾ അങ്ങനെ ചെയ്യാനാകില്ല. വിമാനയാത്രയുടെ സ്പോൺസറെ പറ്റി പറയില്ല. സ്പോൺസർ ആരെന്ന ചോദ്യത്തിന് നിങ്ങൾ തന്നെ കണ്ടെത്തിയല്ലോ എന്നും മുഖ്യമന്ത്രി മറുപടി നൽകി.

ഹെലികോപ്റ്റർ കരാർ പുതുക്കില്ല. നമ്മൾ അതിനെ എതിർത്തതല്ലേ. എത്ര വലിയ തുകയാണ് ഒരു വർഷം വേണ്ടി വരുന്നത്. വലിയ ബാധ്യതയാണ്. കരാർ പുതുക്കില്ല എന്നാണ് നിലവിലെ തീരുമാനം. മരുന്ന് ക്ഷാമം ചില മരുന്നുകൾക്ക് മാത്രം. എല്ലായിടത്തും ക്ഷാമം ഉണ്ടായിട്ടില്ല. മരുന്ന് കുറവ് ഉണ്ടായത് മുൻകാലത്തെ പ്രശ്‌നം മൂലം. ഈ സർക്കാരിൻ്റെ നടപടി മൂലം ക്ഷാമം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.