Headlines

പ്രതിപക്ഷ നേതാവിന്റെ ഭാവി മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും കൈകളിൽ: പിണറായി സ്ഥാനത്ത് തുടരുന്നത് കേരളത്തിന്‌ അപമാനം: ഷോൺ ജോർജ്

കോട്ടയം: പ്രതിപക്ഷ നേതാവിന്റെ ഭാവി മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും കൈകളിലെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. സർക്കാർ സഹായിച്ചാൽ സർക്കാരിന് എതിരായ കാര്യങ്ങളിൽ പ്രതിപക്ഷ നേതാവ് നിശബ്ദം ആകും. പിണറായി സ്ഥാനത്ത് തുടരുന്നത് കേരളത്തിന്‌ അപമാനം. പിണറായിക്കെതിരെ കേസെടുക്കാൻ സംസ്ഥാന സർക്കാരിന് പറ്റില്ലെങ്കിൽ തങ്ങൾ വേറെ പണി നോക്കിക്കോളാം എന്നും ഷോൺ ജോർജ്.

‌‌ഇഡ‍ി കേസുകളിൽ പ്രതിയായ സഖാക്കളുടെ കൺസോർഷ്യം ഉണ്ടാക്കാൻ പിണറായി ശ്രമിക്കുന്നുവെന്ന് ഷോൺ ജോർജ് പരിഹസിച്ചു. സമാന കേസുകളിൽ പ്രതിയായ കമ്മ്യൂണിസ്റ്റുകളെ കൂട്ടി വാ‌ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നു. അതിന്റെ അഡ്മിൻ ആകാൻ ആണ് പിണറായി ശ്രമിക്കുന്നതെന്ന് ഷോൺ പറഞ്ഞു. പിണറായിക്ക് എതിരായ കേസിൽ നടപടി ഉണ്ടാകും എന്ന മുഖ്യമന്ത്രി പറഞ്ഞു. നല്ലകാര്യം സർക്കാർ നിലപാട് പറഞ്ഞു. പക്ഷെ കോൺഗ്രസ്‌ പാർട്ടി നിശബ്ദമാണെന്ന് ഷോൺ ജോർജ് പറഞ്ഞു.

സർക്കാർ സഹായിച്ചാൽ സർക്കാരിന് എതിരായ കാര്യങ്ങളിൽ പ്രതിപക്ഷ നേതാവ് നിശബ്ദം ആകും. കോൺഗ്രസ് ഈ വിഷയത്തിൽ മിണ്ടാത്തത് സംശയം ഉണ്ടാക്കുന്നുവെന്ന് ഷോൺ ജോർജ് പറഞ്ഞു. പിണറായി വിജയൻ ഉളുപ്പുണ്ടെങ്കിൽ രാജി വെക്കണമെന്ന് ഷോൺ ജോർജ് ആവശ്യപ്പെട്ടു. മാത്യു കുഴല്നാടന് ഈ കേസിൽ പോയ റൂട്ട് ശരി അല്ലയിരുന്നു. അന്ന് വിജിലൻസ് കേസ് ആയിരുന്നില്ല വേണ്ടത്. മാത്യു മാത്രം ആണ് കോൺഗ്രസിൽ വൈകാരികമായി പ്രതികരിക്കുന്നതെന്ന് ഷോൺ ജോർജ് പറഞ്ഞു.