Headlines

‘റെട്രോ റീക്രിയേഷനല്ല, ഒറിജിനല്‍’; കെ. കരുണാകരനൊപ്പമുള്ള 1980കളിലെ ചിത്രം പങ്കുവെച്ച് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സംസ്ഥാനത്തെ മന്ത്രിമാരും എംഎല്‍എമാരും 80കളിലെ ട്രെന്‍ഡിനൊപ്പം നീങ്ങുമ്പോള്‍ കെ. കരുണാകരനൊപ്പമുള്ള 1980ലെ ചിത്രം പങ്കുവെച്ച് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഫേസ്ബുക്കിലാണ് മന്ത്രി കരുണാകരനൊപ്പമുള്ള ഓര്‍മചിത്രം പങ്കുവെച്ചത്.

‘റെട്രോ റീക്രിയേഷനല്ല, ഒറിജിനല്‍’ എന്ന വാചകത്തോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റ്. ട്രെന്‍ഡ് കുഞ്ഞാലിക്കുട്ടി തൂക്കിയെന്നാണ് പോസ്റ്റിന് താഴെയുള്ള കമന്റുകള്‍.

അതേസമയം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള മന്ത്രിമാരുടെ റെട്രോ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കൃത്യസമയത്താണ് ലീഡര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

രമേശ് ചെന്നിത്തലക്ക് പുറമെ പൊതുവിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്‍, കായികമന്ത്രി ഒ.ജെ ജനീഷ്, ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോണ്‍, കൃഷിമന്ത്രി ടി. സിദ്ദിഖ്, ജലവകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, എംഎല്‍എമാരായ ഉമാ തോമസ്, ചാണ്ടി ഉമ്മന്‍, കെ.എം അഭിജിത്ത്, സന്ദീപ് വാര്യര്‍, അബിന്‍ വര്‍ക്കി, എം. വിജിന്‍, രാജ്യസഭാ എംപി എ.എ റഹീം, മുന്‍ മന്ത്രിമാരായ ഒ.ആര്‍ കേളു, വി. ശിവന്‍കുട്ടി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം, ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ തുടങ്ങിയവരാണ് ട്രെന്‍ഡിങ് പ്രോപ്റ്റ് പരീക്ഷിച്ചത്.