Headlines

മരുന്ന് വാങ്ങാൻ പുറത്തു പോയി, പിന്നീട് മടങ്ങി വന്നില്ല; ഡൽഹിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായി

 

ഡൽഹിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. തിരുവനന്തപുരം സ്വദേശി ആഫിയ അയ്യൂബിനെയാണ് കാണാതായത്. ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ രണ്ടാം വർഷ എം എ ഇൻറർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയാണ്. പെൺകുട്ടിയുടെ പ്രായം 23 വയസ്സാണ്.

 

 

ഓഖ്‌ലയിലെ താമസസ്ഥലത്ത് നിന്ന് ഇന്നലെ രാത്രി പതിനൊന്നരയോടെ മരുന്നു വാങ്ങാൻ പുറത്തു പോയതാണ്. തിരിച്ചുവരാതിരുന്നതോടെയാണ് ഒപ്പം താമസിക്കുന്നവർ പൊലീസിൽ പരാതിപ്പെട്ടത്. പൊലീസ് ഇന്ന് താമസസ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. മൊബൈൽ ഫോൺ എടുക്കാതെയായിരുന്നു പെൺകുട്ടി പുറത്തു പോയത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ പക്കൽ മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ട്രെയ്സിങ് എളുപ്പമല്ലെന്നും പൊലീസ് അറിയിച്ചു.