Headlines

ബെംഗളൂരുവിൽ എ‌‌ൻജിനീയറിങ് വിദ്യാർഥിനിയെ ശുചിമുറിയിൽ വെച്ച് ബലാത്സംഗം ചെയ്തു

ബെംഗളൂരുവിൽ സ്വകാര്യ എ‌‌ൻജിനീയറിങ് വിദ്യാർഥിനിയെ കോളജ് ക്യാമ്പസിനുള്ളിലെ ശുചിമുറിയിൽ വെച്ച് ബലാത്സംഗം ചെയ്തു. ആൺകുട്ടികളുടെ ശുചിമുറിയിൽവെച്ചാണ് സംഭവം നടന്നത്. അഞ്ചാം സെമസ്റ്റർ ജൂനിയർ വിദ്യാർഥിയെ ഹനുമന്തനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 10 നാണ് സംഭവം നടന്നത്.

എഫ്‌ഐആർ പ്രകാരം, ഏഴാം സെമസ്റ്ററിൽ ബി.ടെക് വിദ്യാർഥിനിയായ പെൺകുട്ടിക്ക് മൂന്ന് മാസമായി പ്രതി ജീവൻ ഗൗഡയെ അറിയാമായിരുന്നു. ഉച്ചഭക്ഷണ സമയത്ത് പ്രതി വിദ്യാർഥിനിയെ വിളിക്കുകയും ആർക്കിടെക്ചർ ബ്ലോക്കിന് സമീപം വരണമെന്ന് നിർബന്ധിക്കുകയും ചെയ്തിരുന്നു. വിദ്യാർഥിനിയെ ഇയാൾ നിർബന്ധിച്ച് ചുംബിക്കുകയും പുരുഷന്മാരുടെ ശുചിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും വാതിൽ പൂട്ടുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. ഒപ്പം തന്നെ വിദ്യാർഥിനിയുടെ മൊബൈൽ ഫോൺ തകർത്തുകളയുകയും പ്രതി ചെയ്തു. ഒക്ടോബർ 15 നാണ് വിദ്യാർഥിനി പൊലീസിൽ പരാതി നൽകിയത്.