‘നല്ല മഴ, മലയൊന്നാകെ ഇടിഞ്ഞു വരുന്നു; കൈ പിടിച്ച് തിരിഞ്ഞോടി’: അവിശ്വസനീയം ഈ രക്ഷപ്പെടൽ
കൽപറ്റ∙ ‘ബാങ്കിലേക്കു പോകാൻ തുരങ്കപ്പാതയ്ക്കു മുന്നിലെ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു ഞങ്ങൾ. നല്ല മഴ. വലിയ ശബ്ദം. മലയൊന്നാകെ ഇടിഞ്ഞുവരുന്നു. ഞങ്ങൾ കൈപിടിച്ച് തിരിഞ്ഞോടി. ലോറി കുത്തിയൊലിച്ചു പിന്നാലെ വരുന്നുണ്ടായിരുന്നു. കടവുൾ കാത്തു…’ മണ്ണിടിച്ചിലിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട തോട്ടം തൊഴിലാളി ബൽരാജും ഭാര്യ കൂടമ്മാളും പറയുന്നു. ഒലിച്ചു വന്ന ലോറിക്കിടയിൽ നിന്നാണ് ഇരുവരും ജീവിതത്തിലേക്കു തിരികെ വന്നത്. തമിഴ്‌നാട് മധുര സ്വദേശികളാണ്. 17 വർഷമായി മേപ്പാടിയിലെ മീനാക്ഷി എസ്‌റ്റേറ്റിൽ ജോലി ചെയ്യുന്നു. ∙ ഒരു…
