പട്യാല∙ പഞ്ചാബിലെ രാജ്പുരയ്ക്ക് സമീപം പാസഞ്ചർ ട്രെയിനിന്റെ ബോഗിക്ക് തീപിടിച്ചു. അമൃത്സർ കർമഭൂമി എക്സ്പ്രസിനാണ് തീപിടിച്ചത്. നിരവധി യാത്രക്കാരുണ്ടായിരുന്നു. നാലു കോച്ചുകൾക്ക് തീപിടിച്ചെന്നാണ് വിവരം. ട്രെയിനിൽനിന്ന് പുകയും തീയും ഉയരുന്നുണ്ട്.
റെയിൽവേ ഉദ്യോഗസ്ഥരും പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആളപായമോ പരുക്കോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.








