കൊല്ലം∙ അഞ്ചാലുംമൂട്ടിൽ കിണർ വൃത്തിയാക്കാനിറങ്ങിയയാൾ മരിച്ചു. ചെമ്മക്കാട് സ്വദേശി കുഞ്ഞുമോൻ ആണ് മരിച്ചത്. കിണറ്റിൽ ഓക്സിജന്റെ അളവ് കുറവായിരുന്നു എന്നാണ് നിഗമനം. കിണറ്റിലേക്ക് ഇറങ്ങിയതോടെ കുഞ്ഞുമോന് ശ്വാസതടസ്സം അനുഭവപ്പെട്ടു. കുഞ്ഞുമോനൊപ്പം മറ്റു 2 പേർ കൂടി കിണറ്റിലിറങ്ങിയിരുന്നു. ഇവർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. തിരികെ കയറാൻ പറ്റാത്ത വിധത്തിൽ കുഴഞ്ഞുവീണ മൂവരെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയാണ് കരയ്ക്കെത്തിച്ചത്. അപ്പോഴേക്കും കുഞ്ഞുമോൻ മരിച്ചിരുന്നു. 2 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.







