തൃശൂരിൽ വീണ്ടും അപകടം; ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മൂന്നു വയസ്സുള്ള മകനും
കുന്നംകുളം (തൃശൂർ) ∙ കയ്പമംഗലത്ത് ലോറിയിൽ കാറിടിച്ചു കയറി എട്ടുപേർ കൊല്ലപ്പെട്ടതിന്റെ ആഘാതം മാറും മുൻപേ തൃശൂരിൽ വീണ്ടും അപകടം. ശനിയാഴ്ച അർധരാത്രി കുന്നംകുളത്തുണ്ടായ അപകടത്തിൽ ദമ്പതികളും ഇവരുടെ മൂന്നുവയസ്സുകാരനായ മകനും മരിച്ചു. റോഡരികിൽ നിർത്തിയിരുന്ന ഇവരുടെ ബൈക്കിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. ചാവക്കാട് എടക്കഴിയൂർ പഞ്ചവടി താഴത്ത് വീട്ടിൽ മുനീർ (35), ഭാര്യ സഫ്ന (25), മകൻ യമിൽ ഐബക്ക് ( 3) എന്നിവരാണ് മരിച്ചത്. ഗുരുവായൂർ – കുന്നംകുളം പാതയിൽ ഇന്നലെ…
