Headlines

‘കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയോട് പിന്തുണ തേടി, പൂർണ്ണപിന്തുണ വാഗ്ദാനം ചെയ്‌തു’; മേയർ വി വി രാജേഷ്

കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയോട് പിന്തുണ തേടിയെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ്. മുഖ്യമന്ത്രി പൂർണ്ണപിന്തുണ വാഗ്ദാനം ചെയ്‌തു. സ്മാർട്ട് സിറ്റി ബസ് അടക്കമുള്ള വിഷയങ്ങൾ ഒന്നൊന്നായി ശ്രദ്ധയിൽപ്പെടുത്തും. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടില്ല. കൗൺസിൽ ചർച്ച ചെയ്തതിനുശേഷം അത്തരം കാര്യങ്ങളിലേക്ക് കടക്കാം എന്ന് മേയർ വ്യക്തമാക്കി.ആർ ശ്രീലേഖയുടെ മേയർ പ്രതികരണത്തിൽ നിന്ന് വി വി രാജേഷ് ഒഴിഞ്ഞുമാറി. കൂടുതൽ വിവരങ്ങൾ അറിയില്ല. ഓൺലൈൻ വാർത്തകൾക്ക് അപ്പുറം അറിയില്ല. മറ്റ് കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കോർപറേഷൻ ഭരണത്തിനായി ശ്രീലേഖ ഉൾപ്പെടെ നന്നായി ഇടപെടുന്നു.കോർപറേഷൻ ഭരണത്തിനായി ശ്രീലേഖ ഉൾപ്പെടെ നന്നായി ഇടപെടുന്നുണ്ട്. തങ്ങൾ തമ്മിൽ ഇനിയും കാണുമല്ലോ, എന്താണെന്ന് അന്വേഷിക്കട്ടേയെന്നും രാജേഷ് പ്രതികരിച്ചു.

അതേസമയം തിരുവനന്തപുരം മേയർ സ്ഥാനത്ത് തന്നെ പരിഗണിക്കാത്തിലുള്ള അതൃപ്തി പരസ്യമാക്കി ബിജെപി നേതൃത്വത്തിനെതിരെ ശ്രീലേഖ കടുത്ത വിമ‍ശനം നടത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ തന്നെ മത്സരത്തിനിറക്കിയത് മേയർ സ്ഥാനം വാഗ്ദാനം ചെയ്താണെന്നും തിരഞ്ഞെടുപ്പിന് ശേഷം എന്തോ കാരണംകൊണ്ട് അത് മാറ്റിയെന്നും ശ്രീലേഖ പറഞ്ഞു.